തിരുവനന്തപുരം: നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ അപേക്ഷയില്‍ അന്വേഷണമില്ലാതെ നേറ്റിവിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനോട് റവന്യു വകുപ്പ് വിയോജിപ്പ് അറിയിച്ചു.
നേറ്റിവിറ്റി കാര്‍ഡിന് നിയമ പിന്‍ബലം നല്‍കുന്നതിനുളള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.പൗരത്വം തെളിയിക്കുന്നതിന് എളുപ്പമാര്‍ഗം എന്ന നിലയ്‌ക്ക് കേരളത്തില്‍ സ്ഥിരതാമസമുളള എല്ലാവര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.ജനന തീയതി, ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ കാര്‍ഡില്‍ ഉള്‍പ്പെടുത്തും.ഈ സര്‍ക്കാരിന്റെ കാലവധിക്കകം തന്നെ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് നീക്കം. ഈ മാര്‍ച്ച് 31നകം തന്നെ നേറ്റിവിറ്റി കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യം.
വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പില്‍ അപേക്ഷ സ്വീകരിച്ച് അപ്പോള്‍ തന്നെ നല്‍കുന്ന നിര്‍ദേശത്തില്‍ റവന്യു വകുപ്പിന് ആശങ്കയുണ്ട്. അപേക്ഷ സ്വീകരിക്കുകയും സംസ്ഥാനത്ത് സ്ഥിര താമസക്കാരനാണോയെന്നത് അന്വേഷിച്ച് ബോധ്യപ്പെടുകയും ചെയ്യാതെ കാര്‍ഡ് നല്‍കുന്നതിലാണ് എതിര്‍പ്പ്. വിദേശത്ത് ജനിച്ചവര്‍ കേരളത്തില്‍ സ്ഥിരതാമസമാണെങ്കില്‍ നേറ്റിവിറ്റി കാര്‍ഡിന് അര്‍ഹതയുണ്ടാകും.എന്നാല്‍ ഇവരുടെ അച്ഛനോ അമ്മയോ കേരളീയരായിരിക്കണം എന്ന് നിബന്ധന ഉണ്ടാകും
അതേസമയം, പൗരത്വം നല്‍കാനുളള അധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ്. ഈ സാഹചര്യത്തില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് നിയമപ്രാബല്യം ഉണ്ടാകില്ലെന്ന് നിയമവിദഗ്‌ദ്ധര്‍ പറയുന്നുണ്ട്.
Main
















