കോഴിക്കോട്: പരിശീലനത്തിനിടെ പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കായിക പരിശീലകന്‍ പിടിയില്‍. വയനാട് പടിഞ്ഞാറേത്തറ ചന്നവയല്‍ മഠത്തുവയല്‍ രാജീവനെയാണ് (35) പോക്സോ കേസില്‍ അറസ്റ്റു ചെയ്തത്.
പരിശീലനം നടത്തുന്നതിനിടെ ഗ്രൗണ്ടില്‍ വച്ച് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയ കാര്യം പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കുകയും രാജീവനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതി ഇയാളെ റിമാന്റ് ചെയ്തു.
















