തൃശൂര്‍: ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയില്‍ ഭരിക്കുന്നതില്‍ തെറ്റില്ലെന്നും രാജി വയ്‌ക്കില്ലെന്നുമുള്ള നിലപാടില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. വിമര്‍ശനമുയര്‍ന്നതോടെ രാജിവയ്‌ക്കാന്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെ ആവശ്യപ്പെട്ടെങ്കിലും സ്ഥാനമേറ്റവര്‍ ഒഴിയാന്‍ തയ്യാറല്ല. ആകെ 14 അംഗങ്ങളില്‍ എല്‍.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും എസ്ഡിപിഐക്ക് രണ്ടും ബി.ജെ.പിക്ക് ഒന്നും ആണ് സീറ്റുകള്‍. ഇടതുമുന്നണിയെ ഭരണനേതൃത്വത്തില്‍നിന്ന് മാറ്റി നിര്‍ത്താനാണ് പിന്തുണയെന്നാണ് കോണ്‍ഗ്രസും എസ്.ഡി.പി.ഐയും പറയുന്നത്.
എസ്.ഡി.പി.ഐ. പിന്തുണയില്‍ കോണ്‍ഗ്രസിലെ എ.എം. നിധീഷ് പ്രസിഡന്റായും കോണ്‍ഗ്രസ് ജില്ലാ നിര്‍വാഹകസമിതി അംഗം വര്‍ഗീസ് ചൊവ്വന്നൂരിന്റെ ഭാര്യ സെബെറ്റ വര്‍ഗീസ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
















