കൊച്ചി: നടിയെ ആക്രമിച്ച കേസ് ഹൈക്കോടതിയില്‍ നടത്താന്‍ നല്ല മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവരുമെന്ന് അഭിഭാഷക ടി ബി മിനി. സെഷന്‍സ് കോടതിയില്‍ നടിയുടെ അഭിഭാഷകയായിരുന്നു മിനി. മിനിയുടെ കഴിവുകേടുകൊണ്ടാണ് കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാവാഞ്ഞതെന്ന് വ്യാപകമായ ആക്‌ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നല്ല അഭിഭാഷകരെ ഇനി മുന്നില്‍ നിര്‍ത്തി തങ്ങള്‍ സഹായം നല്‍കുമെന്ന് മിനി ഫേസ് ബുക്കില്‍ വ്യക്തമാക്കിയത്.
തുടക്കത്തില്‍ പരിചയസമ്പന്നരായ അഭിഭാഷകര്‍ ആരും ഈ കേസ് ഏറ്റെടുക്കുവാന്‍ തയ്യാറായില്ലെന്ന് മിനി ആവര്‍ത്തിച്ചു. കേസ് ഏറ്റെടുക്കാനോ, തന്നെ കണ്ടാല്‍ മിണ്ടാന്‍ പോലുമോ വക്കീലന്മാര്‍ക്ക് പേടിയായിരുന്നെന്ന് മിനി പറയുന്നു. ദിലീപിനെ ശിക്ഷിക്കാന്‍ തക്ക ആശയങ്ങള്‍ ഉണ്ടെങ്കില്‍ അയച്ചുകൊടുക്കണമെന്നും മിനി ആവശ്യപ്പെടുന്നുണ്ട്.
അതേസമയം നീതി കിട്ടിയില്ലെന്ന് വിശ്വസിക്കുന്ന അതിജീവിത മിനിയെത്തന്നെ വീണ്ടും തന്‌റെ അഭിഭാഷകയായി തുടരാന്‍ അനുവദിക്കുമോ എന്ന് വ്യക്തമല്ല.
















