ശബരിമല : മണ്ഡലകാലം തുടങ്ങിയ ശേഷം ഇന്നലെ (വെള്ളിയാഴ്ച) വരെ ശബരിമലയില്‍ 332.77 കോടി രൂപ (332,77,05,132) വരുമാനം.കഴിഞ്ഞ സീസണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ കൂടുതലാണിത്.കാണിക്കയായി ലഭിച്ചത് 83.17 കോടി രൂപയാണ് .നാല്‍പത് ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തി.
കഴിഞ്ഞ വര്‍ഷം ആകെ വരുമാനം 297.06 കോടിയാണ്.അതേസമയം,കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായി. കഴിഞ്ഞ മണ്ഡലകാലത്ത് 32, 49, 756 ഭക്തരാണ് ദര്‍ശനം നടത്തിയത്.
അതേസമയം ശനിയാഴ്ച രാവിലെ 11മണിയോടെ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി.രാത്രി 10ന് ഹരിവരാസനം പാടി നട അടയ്‌ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡല കാലത്തിന് പരിസമാപ്തിയാകും.
















