തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകന്‍ കെ ശേഖര്‍(72) അന്തരിച്ചു.തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ ‘പ്രേം വില്ല’യിലായിരുന്നു അന്ത്യം
ഇന്ത്യയിലെ ആദ്യ 3ഡി ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സിനിമയുടെ കലാസംവിധായകനായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, ഒന്ന് മുതല്‍ പൂജ്യം വരെ എന്നീ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു.ഭാര്യ-ജയന്തി ശേഖര്‍(റിട്ട. അധ്യാപിക ). സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.
1982-ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന ചിത്രത്തിലൂടെയാണ് കെ ശേഖര്‍ മലയാള സിനിമയില്‍ അരങ്ങേറിയത്.ഇന്ത്യയിലെ ആദ്യത്തെ 70 എം എം ചിത്രമായിരുന്നു പടയോട്ടം.
















