ദിണ്ടിഗല്‍ :ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത തമിഴ്നാട് വ്യവസായി ഡി മണി ആവര്‍ത്തിച്ചു.തന്നെ വേട്ടയാടരുതെന്നും മാധ്യമങ്ങളോട് പ്രതികരിക്കെ അദ്ദേഹം പറഞ്ഞു.
ഡി മണിയുടെ സഹായി ശ്രീകൃഷ്ണന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പ്രത്യേക അന്വേഷണസംഘത്തിന് സംശയമുണ്ട്.ഇങ്ങനെയിരിക്കെ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പ്രത്യേക അന്വേഷണസംഘം കടക്കുമ്പോഴാണ് ഡി മണിയുടെ മാധ്യമങ്ങളോടുളള പ്രതികരണം.
താനൊരു സാധാരണക്കാരനാണെന്നും തനിക്കൊന്നുമറിയില്ലെന്നും പറഞ്ഞുകൊണ്ട് ഡി മണി വിങ്ങിപ്പൊട്ടി.കേരളത്തില്‍ താന്‍ വന്നത് ക്ഷേത്ര ദര്‍ശനത്തിനായാണ്. തന്നെ അന്വേഷിച്ച് കേരളത്തിലെ പൊലീസ് സംഘം ഇവിടെ വന്നത് എന്തിനെന്ന് മനസിലാകുന്നില്ല. ബാലമുരുകന്‍ സുഹൃത്താണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലെന്നും ഡി മണി കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസിനെക്കുറിച്ച് ടിവിയിലെ വാര്‍ത്തകള്‍ കണ്ടാണ് അറിഞ്ഞത്.പ്രത്യേക അന്വേഷണസംഘം ചോദിച്ചതിനെല്ലാം കൃത്യമായി താന്‍ മറുപടി നല്‍കി. ശ്രീകൃഷ്ണന്‍ എന്നയാളെ തനിക്ക് അറിയുകയേയില്ല.ആത്മഹത്യയുടെ വക്കിലാണ് താനെന്നും ഡി മണി പറഞ്ഞു.ഈ മാസം 30ന് താന്‍ എസ്ഐടിക്ക് മുന്നില്‍ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















