ചെങ്ങന്നൂർ (27-12-2025): ചരിത്ര നേട്ടം ചെങ്ങന്നൂരിന്..ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മണ്ഡലത്തിലെ 5 പഞ്ചായത്തുകളിൽ ബിജെപി ഭരണം.. ആകെയുള്ള 10 പഞ്ചായത്തുകളിൽ 5 ൽ ഭരണവും 4 പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും ബിജെപി മുഖ്യ പ്രതിപക്ഷവുമാണ്..
ബിജെപി ഭരണം നേടിയ ചെങ്ങണ്ണൂരിലെ പഞ്ചായത്തുകൾ..
1 പാണ്ടനാട്
2 തിരുവൻവണ്ടൂർ
3 ആലാ
4 ബുധനൂർ
5 ചെന്നിത്തല എന്നീ പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണം ലഭിച്ചത്.






ആലാ പഞ്ചായത്ത് പ്രസിഡൻ്റായി അനീഷാ ബിജുവും, ബുധനൂർ പ്രസിഡൻ്റായി പ്രമോദ് കുമാറും കാർത്തികപ്പള്ളി പ്രസിഡൻ്റായി പി ഉല്ലാസനും തിരുവൻവണ്ടൂർ പ്രസിഡൻ്റായി സ്മിതാ രാജേഷും പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻറായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല പ്രസിഡൻ്റായി ബിനുരാജും തിരഞ്ഞെടുക്കപ്പെട്ടു.
















