ന്യൂദല്‍ഹി: വിജ്ഞാന്‍ ഭവനില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രധാന്‍മന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
പാലക്കാട് സ്വദേശി പി. മുഹമ്മദ് സിദാന്‍ ഉള്‍പ്പെടെയുള്ള 20 പേര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഓപ്പറേഷന്‍ സിന്ദൂറിനിടെ യുദ്ധവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ക്കിടയിലും സൈനികര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുനല്‍കിയ പഞ്ചാബില്‍ നിന്നുള്ള ശ്രാവണ്‍ സിങ്, ധീരതയും ബുദ്ധിശക്തിയും ഉപയോഗിച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ച അജയ് രാജും മുഹമ്മദ് സിദാനും ഉള്‍പ്പെടെയുള്ളവര്‍ രാജ്യത്തിന് അഭിമാനമാണെന്ന് രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.

ഉച്ചകഴിഞ്ഞ് ഭാരതമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാരം നേടിയ 20 പേരുമായി പ്രധാനമന്ത്രി സംവദിച്ചു. പുരസ്‌കാരത്തിന് കാരണമായ അനുഭവങ്ങള്‍ കുട്ടികള്‍ പ്രധാനമന്ത്രിയോട് നേരിട്ട് പങ്കുവെച്ചു.
കേന്ദ്രമന്ത്രിമാരായ അന്നപൂര്‍ണ ദേവി, സാവിത്രി താക്കൂര്‍, രവ്നീത് സിങ്, ഹര്‍ഷ് മല്‍ഹോത്ര തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
















