ഇടുക്കി:പിതൃ സഹോദരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഇരട്ട സഹോദരങ്ങള്‍ ഒളിവില്‍. നെടുങ്കണ്ടം ബോജന്‍ കമ്പനിയില്‍ വച്ച് മുരുകേശന്‍ (47) ആണ് കൊല്ലപ്പെട്ടത്.
പണമിടപാടിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മുരുകേശന്റെ അനുജന്‍ അയ്യപ്പന്റെ മക്കളായ ഭൂവനേശ്വറും വിഘ്‌നേശ്വറും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇവരെ തെരയുകയാണ് പൊലീസ്.
തമിഴ്‌നാട് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി നെടുങ്കണ്ടത്താണ് താമസിക്കുന്നത്.
















