കണ്ണൂര്‍: ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയ നിലയില്‍. കൂത്തുപറമ്പ് നീര്‍വേലിയില്‍ നിമിഷ നിവാസില്‍ ഇ.കിഷന്‍ (20), മുത്തശി വി.കെ.റെജി, മുത്തശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
കിഷനെ വെളളിയാഴ്ച വൈകുന്നേരം അമ്മയുടെ വീട്ടില്‍ വച്ച് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.കൊച്ചുമകന്‍ ജീവനൊടുക്കിയതില്‍ മനംനൊന്ത് മുത്തശിയും സഹോദരിയും തൂങ്ങിമരിക്കുകയായിരുന്നു. കിഷന്‍ പോക്‌സോ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കിഷനും മുത്തശിയും സഹോദരിയുമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്.
കിഷന്റെ മൃതദേഹം തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ച ശേഷം പൊലീസ് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് മുത്തശിയും സഹോദരിയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
















