ആലുവ : മുൻവൈരാഗ്യത്തെ തുടർന്നു യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മുപ്പത്തടം കരോത്തു കുന്ന് അഭിജിത് കിഷോർ (29), മുപ്പത്തടം വടശേരി തണ്ടരിക്കൽ ഉന്നതിയിൽ അമൽ ജോണി (29) എന്നിവരെയാണ് ബിനാനി പുരം പോലീസ് അറസ്റ്റ് ചെയ്തത്. 25 ന്പുലർച്ചെ 12.10 മണിയോടെയാണ് സംഭവം.
പ്രതികൾ മുൻവൈരാഗ്യം മൂലം യുവാവിനെ മൊബൈൽ ഫോണിലൂടെ വിളിച്ചു വരുത്തി ആക്രമണം നടത്തുകയായിരുന്നു. യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് അഭിജിത്ത്. ഇൻസ്പെക്ടർ വി.ആർ സുനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















