Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം മേയര്‍ സമരമുഖത്തെ തീപാറുന്ന നേതാവ്,പൊതുപ്രവര്‍ത്തനത്തില്‍ എത്തിയത് എബിവിപിയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 09:30 pm IST
in Kerala, Thiruvananthapuram

എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്കെത്തിയ വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്. രാഷ്‌ട്രീയ എതിരാളികള്‍ പോലും ഉറ്റുനോക്കുന്ന തലസ്ഥാന ജില്ലയിലെ ബിജെപിയുടെ അമരക്കാരനാണ് രാജേഷ്.

1975 മെയ് 5ന് നെടുമങ്ങാട് ‘മായ’യില്‍ വേലായുധന്‍ നായരുടേയും വസന്തകുമാരിയുടേയും മകനായാണ് രാജേഷ് ജനിച്ചത്. കോളേജ് തലം മുതല്‍ എബിവിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. എംജി കോളേജ്, മാര്‍ ഇവാനിയോസ് എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ലോ അക്കാദമിയിലായിരുന്നു നിയമ വിദ്യാഭ്യാസം. ഇക്കാലത്ത് എബിവിപിയുടെ പ്രധാന ചുമതലകളും അദ്ദേഹം വഹിച്ചു.

എബിവിപി താലൂക്ക് പ്രസിഡന്റ്, ജില്ലാ പ്രമുഖ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയ നിര്‍വാഹക സമിതി അംഗം എന്നീ ചുമതലകള്‍ ഇതില്‍ ഉള്‍പ്പെടും.പിന്നീട് യുവമോര്‍ച്ചയിലേക്ക് എത്തിയ വി.വി. രാജേഷ് പോരാട്ടങ്ങളില്‍ എന്നും മുന്‍പന്തിയിലായിരുന്നു. അനീതികളെ ചോദ്യം ചെയ്തു കൊണ്ട് സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ നിരവധി മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസ് അതിക്രമം കാട്ടിയപ്പോള്‍ കൊടിയ പീഡനങ്ങളാണ് രാജേഷിന് ഏറ്റുവാങ്ങേണ്ടി വന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇടയില്‍ വി.വി. എന്നറിയപ്പെടുന്ന വി.വി. രാജേഷ് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച കേരളത്തില്‍ ശക്തിയാര്‍ജിക്കുമ്പോള്‍ രാജേഷ് ഒപ്പമുണ്ടായിരുന്നു. പിന്നീട് സുരേന്ദ്രന്റെ പിന്‍ഗാമിയായാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായത്.

ബിജെപിയുടെ സംസ്ഥാന വക്താവ്, സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ എന്നീ ചുമതലകളും വഹിച്ചു. രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായപ്പോള്‍ അദ്ദേഹത്തിന്റെ ടീമില്‍ സംസ്ഥാന സെക്രട്ടറിയായി രാജേഷിനെയും ഉള്‍പ്പെടുത്തി.ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍ സമരം, ലോ അക്കാദമി സമരം, ശബരിമല യുവതീ പ്രവേശനത്തിന് എതിരെ നടന്ന സമരം തുടങ്ങി ശ്രദ്ധേയമായ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും 2016ലെ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നും രാജേഷ് മത്സരിച്ചു. നെടുമങ്ങാട് 35139 വോട്ട് നേടാന്‍ വി.വി. രാജേഷിനു കഴിഞ്ഞു. 5965 വോട്ടുമാത്രം ഉണ്ടായിരുന്നിടത്താണ് ഇത്രയധികം വോട്ടുവര്‍ധനവ് ഉണ്ടായത്. 2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ പൂജപ്പുര വാര്‍ഡില്‍ നിന്നും വിജയിച്ചു. ഇപ്പോള്‍ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച് തിരുവനന്തപുരത്തിന്റെ മേയറായി എത്തുന്ന രാജേഷിന് പൊതുപ്രവര്‍ത്തന മികവിന്റെയും അനുഭവത്തിന്റെയും കരുത്തില്‍ നഗരത്തെ നയിക്കാനാകും.

വഞ്ചിയൂര്‍ മാതൃഭൂമി റോഡിലാണ് വി.വി. രാജേഷും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. നിത്യ എസ്. നായരാണ് ഭാര്യ. വിദ്യാര്‍ഥികളായ ദേവനാരായണ്‍, വേദവ്യാസ് എന്നിവര്‍ മക്കളാണ്.

 

Tags: electionstrikeV.V RajeshABVPyuvamorchamayor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

കോണ്‍ഗ്രസ് 55 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി, പാലക്കാട് രമേഷ് പിഷാരടി, രമ്യ ഹരിദാസ് ചിറയിന്‍കീഴ്

Kerala

മുസ്ലിം ലീഗില്‍ എം കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് , കെ.എം. ഷാജി വേങ്ങരയില്‍,പട്ടികയില്‍ 2 വനിതകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.