കൊച്ചി :കളമശ്ശേരി കിന്‍ഫ്ര സമുച്ചയത്തിലെ നീന്തല്‍ കുളത്തില്‍ മൃതദേഹം കണ്ടെത്തി. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹമാണ് ഉപയോഗശൂന്യമായ നീന്തല്‍ കുളത്തില്‍ കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റേതാണ് മൃതദേഹമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ പ്രദേശത്ത് നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ആരുടെയെങ്കിലും മൃതദേഹമാണോ ഇതെന്നാണ് പൊലീസിന്റെ സംശയം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
















