തിരുവനന്തപുരം:കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ചട്ടലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിപിഎം കോടതിയിലേക്ക്. വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെടാനാണ് നീക്കം.
അയ്യപ്പന്റെയും ശ്രീപത്മനാഭ സ്വാമിയുടെയും ആറ്റുകാല്‍ ദേവിയുടെയും ഉള്‍പ്പെടെ ദേവതകളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ഇരുപത് അംഗങ്ങള്‍ ചട്ടം ലംഘിച്ചുവെന്നാണ് സിപിഎം പരാതി നല്‍കിയത്.ഇതില്‍ ചട്ടലംഘനം ആരോപിച്ച് സിപിഎം പ്രതിഷേധിച്ചിരുന്നു.
ബലിദാനിയുടെ പേരില്‍ ഉള്‍പ്പെടെ സത്യപ്രതിജ്ഞ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം നേതാവും പേട്ട കൗണ്‍സിലറുമായ എസ് പി ദീപക് പറഞ്ഞു.മേയര്‍ തെരഞ്ഞെടുപ്പില്‍ ചട്ടപ്രകാരം പ്രതിജ്ഞ എടുത്തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണം. വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും സിപിഎം ആരോപിച്ചു.എന്നാല്‍ കളക്ടര്‍ അനുകുമാരി ഈ ആവശ്യം തളളി.
51 വോട്ടുകള്‍ നേടിയാണ് വി വി രാജേഷ് മേയറായത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിലെ മേയര്‍ സ്ഥാനാര്‍ത്ഥി ആര്‍ പി ശിവജിക്ക് 29 വോട്ടുകള്‍ ലഭിച്ചു.
















