Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ബ്രഹ്മോസ് വിയറ്റ്നാമിനും ഇന്തോനേഷ്യയ്‌ക്കും നല‍്കാന്‍ റഷ്യയുടെ പച്ചക്കൊടി; കരാര്‍ അന്തിമഘട്ടത്തിലേക്ക്

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ വ്യോമബേസുകളിലും തീവ്രവാദപരിശീലനകേന്ദ്രങ്ങളിലും അഗ്നിപടര്‍ത്തിയ ബ്രഹ്മോസ് ഇന്തോനേഷ്യയ്‌ക്കും വിയറ്റ്നാമിനും വില്‍ക്കാന്‍ റഷ്യ പച്ചക്കൊടി വീശി. ബ്രഹ്മോസ് എന്ന ക്രൂസ് മിസൈല്‍ ഇന്ത്യയും റഷ്യയും സംയുക്തമായാണ് നിര്‍മ്മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 11:16 pm IST
in India, Defence

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ വ്യോമബേസുകളിലും തീവ്രവാദപരിശീലനകേന്ദ്രങ്ങളിലും അഗ്നിപടര്‍ത്തിയ ബ്രഹ്മോസ് ഇന്തോനേഷ്യയ്‌ക്കും വിയറ്റ്നാമിനും വില്‍ക്കാന്‍ റഷ്യ പച്ചക്കൊടി വീശി. ബ്രഹ്മോസ് എന്ന ക്രൂസ് മിസൈല്‍ ഇന്ത്യയും റഷ്യയും സംയുക്തമായാണ് നിര്‍മ്മിക്കുന്നത്.

ബ്രഹ്മോസ് ഏതെങ്കിലും പുറംരാജ്യങ്ങള്‍ക്ക് വില്‍ക്കണമെങ്കില്‍ റഷ്യയുടെ അനുമതി കൂടി ആവശ്യമാണ്. അതാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഡിസംബര്‍ നാലിന് കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങും റഷ്യയുടെ പ്രതിരോധ മന്ത്രി ആന്‍ഡ്രു ബെലസോവും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം അന്തിമമായത്. ഇന്ത്യയുടെ റഷ്യയും ബ്രഹ്മോസ് മിസൈല്‍ വില്‍പനയില്‍ നിന്നും ലഭിക്കുന്ന ലാഭം പങ്കുവെയ്‌ക്കുന്നുമുണ്ട്.

എന്തായാലും റഷ്യയുടെ അനുമതി കൂടി ലഭിക്കുന്നതോടെ ഈ രണ്ട് രാജ്യങ്ങളുമായുള്ള ബ്രഹ്മോസ് വില്‍പനകരാര്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. 45 കോടി ഡോളര്‍ (ഏകദേശം 4024 കോടി രൂപ) ചെലവാക്കിയാണ് ഇന്തോനേഷ്യ ബ്രഹ്മോസ് വാങ്ങുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രതിരോധക്കയറ്റുമതി കരാറാണിത്.ഏകദേശം 700 മില്യണ്‍ ഡോളര്‍ (5810 കോടി രൂപ) ചെലവഴിച്ചാണ് വിയറ്റ് നാം ഇന്ത്യയില്‍ നിന്നും ബ്രഹ്മോസ് വാങ്ങുക. ദക്ഷിണചൈനാക്കടലില്‍ ചൈനയുടെ ആക്രമണഭീഷണിയെ ചെറുക്കാനാണ് ഇരുരാജ്യങ്ങളും ബ്രഹ്മോസ് വാങ്ങുന്നത്. ഇതുവരെ ഫിലിപ്പൈന്‍സ് മാത്രമേ ഇന്ത്യയില്‍ നിന്നു ബ്രഹ്മോസ് വാങ്ങിയിട്ടുള്ളൂ.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ വ്യോമബേസുകള്‍ തകര്‍ത്തതോടെയാണ് ബ്രഹ്മോസ് അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയുടെ സുഖോയ് മാര്‍ക്ക് ഒന്ന് യുദ്ദവിമാനങ്ങളില്‍ നിന്നും മൂളിപ്പറന്ന ബ്രഹ്മോസിനെ കണ്ടെത്താന്‍ പാകിസ്ഥാനില്‍ സ്ഥാപിച്ചിരിക്കുന്ന ചൈനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ആയില്ല. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന ചൈനയുടെ വ്യോമപ്രതിരോധത്തെ കീറിമുറിച്ചാണ് ബ്രഹ്മോസ് പാകിസ്ഥാനിലെ വ്യോമബേസുകള്‍ തകര്‍ത്തത്. 2.9 മാക് വേഗതയില്‍ (മണിക്കൂറില്‍ 3400 കിലോമീറ്റര്‍ വേഗത)കുതിക്കുന്നതാണ് ഈ ബ്രഹ്മോസ്. 290 കിലോമീറ്റര്‍ വരെ അകലയെുള്ള ലക്ഷ്യസ്ഥാനത്തെ ഭേദിക്കാന്‍ ഈ ബ്രഹ്മോസ് മിസൈലിന് സാധിക്കും.

Tags: PhilippinesDefencearms exportIndonesiaRajnath SinghRussiaSouth China SeaBrahmosVietnam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

India

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

India

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

India

അയണ്‍ ഡോമിനെ വെല്ലും ഇന്ത്യയുടെ പ്രൊജക്ട് കുശ ; അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ വ്യോമസേന

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.