കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ 7.2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കരിപ്പൂരില്‍ വിമാനമിറങ്ങിയ കോഴിക്കോട് മാളിയേക്കല്‍ സാജിക് മുഹമ്മദാണ് (31 ) കഞ്ചാവുമായി പിടിയിലായത്. ഇയാള്‍ ബാങ്കോക്കില്‍ നിന്നാണ് കരിപ്പൂരില്‍ എത്തിയത്. ഭക്ഷണസാധനങ്ങളുടെ പായ്‌ക്കറ്റുകളില്‍ 7.2 കിലോഗ്രാം കഞ്ചാവാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്.
ഡിആര്‍ഐയുടെ കോഴിക്കോട് റീജനല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇതു പിടികൂടിയത്. പിടികൂടിയ ഹൈബ്രിഡ് കഞ്ചാവിന് വിപണിയില്‍ 7.2 കോടി രൂപ വിലമതിക്കും.
















