തിരുവനന്തപുരം: റവന്യൂ വകുപ്പിലാണ് കൈക്കൂലിക്കാരുടെ വിളയാട്ടം ഏറ്റവും കൂടുതലെന്ന് സാക്ഷ്യപ്പെടുത്തി വിജിലന്‍സ്.! അടുത്തിടെ 19 കേസുകളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടിയിലായി. രജിസ്റ്റര്‍ ചെയ്ത 56 എണ്ണത്തില്‍ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ പെട്ടത് 12 കേസുകളിലാണ്. 75 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് ആകെ ഇക്കാലത്ത് അറസ്റ്റുചെയ്തത്.
പോലീസ് വകുപ്പില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ട ആറു കേസുകള്‍, വിദ്യാഭ്യാസ വകുപ്പ്, കെഎസ്ഇബി ജീവനക്കാര്‍ ഉള്‍പ്പെട്ട മൂന്നു വീതം കേസുകള്‍ എന്നിങ്ങനെ പോകുന്നു മറ്റു കണക്കുകള്‍.
അഴിമതിസംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ വിജിലന്‍സിന്റെ 1064 എന്ന ടോള്‍ ഫ്രീ നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സാപ്പ് നമ്പരായ 9447789100-ലോ അറിയിക്കണമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളുമായി തുടര്‍ന്നും മുന്നോട്ടു പോകുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.
















