കോട്ടയം: വാഹനാപകടത്തില്‍ മരിച്ച ഏറ്റുമാനൂര്‍ പേരൂര്‍ പട്ടുകുളം പി.സി. ഏബ്രഹാമിന്റെ (69)അവകാശികള്‍ക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബൂണല്‍.
2021 സെപ്റ്റംബര്‍ 18ന് ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡിലൂടെ ബൈക്കില്‍ പോകുമ്പോള്‍ മിനിലോറി ഇടിച്ച് പരിക്കേറ്റ ഏബ്രഹാം ഒന്‍പതുമാസത്തിനുശേഷമാണ് മരിച്ചത്. ഏബ്രഹാമിന്റെ ഭാര്യയും മക്കളും നല്‍കിയ ഹര്‍ജിയില്‍ ഹര്‍ജിക്കാരുടെ കോടതിചെലവും പലിശയും ഉള്‍പ്പെടെ 48 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജഡ്ജി എസ്. സുഭാഷ് ഉത്തരവിട്ടു.
മിനിലോറിയുടെ ഇന്‍ഷ്വറന്‍സ് കമ്പനി ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്‌ക്കണം. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ വി.ബി.ബിനു, സി.എസ്. ഗിരിജ, എസ്. രവീന്ദ്രന്‍ എന്നിവര്‍ ഹാജരായി.















