ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശ് രോഹിംഗ്യകളെ പിടികൂടി നാടുകടത്തുമെന്ന് യോഗി ആദിത്യനാഥ്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ അക്രമം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിന്റെ ഈ പ്രഖ്യാപനം.
ഓപ്പറേഷന്‍ ടോര്‍ച്ച് എന്ന പദ്ധതി പ്രകാരം രോഹിംഗ്യകള്‍ താമസിക്കുന്നു എന്ന് സംശയിക്കുന്ന യുപിയിലെ വീടുകളില്‍ കയറിയിറങ്ങി പരിശോധന നടത്തും. ലഖ്നൗ, കാണ്‍പൂര്‍, ഗാസിയാബാദ്, വാരണാസി എന്നിവിടങ്ങളിലും മറ്റ് ചില നഗരങ്ങളിലും പരിശോധന നടത്തും. രേഖകള്‍ നോക്കി നുഴഞ്ഞുകയറ്റക്കാരെന്ന് ബോധ്യപ്പെട്ടാല്‍ നാടുകടത്തും. ഇവരെ രക്ഷിക്കാന്‍ ഒരു പ്രതിപക്ഷ നേതാവും വരേണ്ടതില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ക്രൂരമായ ആക്രമണങ്ങളില്‍ മൗനം പാലിക്കുകയാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അനുഭവിക്കുന്ന വേദന അസഹനീയമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
















