കാസര്‍ഗോഡ്: നെല്ലിക്കുന്നില്‍ ഗൃഹനാഥനെ തടഞ്ഞുനിര്‍ത്തി എ ടി എം കാര്‍ഡ് പിടിച്ചുവാങ്ങി പണം കവര്‍ന്നു.ആലമ്പാടി സ്വദേശി കമറുദ്ദീന്റെ ഒരു ലക്ഷം രൂപയാണ് കവര്‍ന്നത്.
സംഭവത്തില്‍ മൂന്ന് പേരെ കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.
നെല്ലിക്കുന്നില്‍ വച്ച് നാലംഗ സംഘം തടഞ്ഞ് നിര്‍ത്തി പേഴ്‌സും എ ടി എമ്മും പാസ് വേഡും ഭീഷണിപ്പെടുത്തി വാങ്ങുകയായിരുന്നുവെന്നാണ് കമറുദ്ദീന്റെ പരാതി.എ ടി എമ്മില്‍ നിന്നും 99000 രൂപയും പേഴ്‌സില്‍ ഉണ്ടായിരുന്ന 2000 രൂപയുമാണ് കവര്‍ന്നത്.കമറുദ്ദീനെ കൊല്ലുമെന്നും ഭീഷണപ്പെടുത്തി. കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം തുടങ്ങി.















