പാലക്കാട്: വാളയാര്‍ ആള്‍കൂട്ടകൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.ഒളിവിലായിരുന്ന അട്ടപ്പള്ളം സ്വദേശി ഷാജിയാണ് പിടിയിലായത്.ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മര്‍ദിക്കാന്‍ ഇയാളും ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്.
കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. മോഷ്ടാവാണെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച മൂന്ന് മണിയ്‌ക്കാണ് സംഭവം.
കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടി രാംനാരായണന്‍, കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലത്ത് വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവര്‍ഷം മുമ്പ് ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്.ഇവര്‍ അറിയിച്ചത് പ്രകാരമാണ് മറ്റളളവര്‍ എത്തി മോഷ്ടാവെന്ന് കരുതി മര്‍ദ്ദിച്ചതും തുടര്‍ന്ന് ജീവഹാനി ഉണ്ടാകുന്നതും.
















