കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് വിമതന്‍ ജിതിന്‍ പല്ലാട്ട് പ്രസിഡന്റാകും.ഇടത് -വലത് മുന്നണികള്‍ അംഗബലത്തില്‍ തുല്ല്യത പാലിച്ചതോടെയാണ് ഇവിടെ കോണ്‍ഗ്രസ് വിമതന്റെ നിലപാട് നിര്‍ണായകമായത്.
ആദ്യ രണ്ടര വര്‍ഷം ജിതിന്‍ പല്ലാട്ടും ബാക്കി രണ്ടര വര്‍ഷം കോണ്‍ഗ്രസ് പ്രതിനിധിയും അധ്യക്ഷനാകാനാണ് ധാരണ.
ഒന്‍പത് വീതം സീറ്റുകളില്‍ എല്‍ഡിഎഫും യുഡിഎഫും വിജയിച്ചതോടെയാണ് വിമതന്റെ നിലപാട് നിര്‍ണായകമായത്.ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെളളിയാഴ്ച ഉണ്ടാകും. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പുറത്താക്കിയ ജിതിനെ തിരിച്ചെടുക്കാന്‍ തീരുമാനമായിട്ടുണ്ട്.
സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തിരുവമ്പാടി ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിച്ച ജിതില്‍ 535 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.
പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പുന്നക്കലില്‍ നിന്നുമാണ് ജിതിന്‍ വിജയിച്ചത്.യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ടോമി കൊന്നക്കല്‍ ആയിരുന്നു.വാര്‍ഡില്‍ നിന്നും 20 കിലോമീറ്ററോളം ദൂരെ താമസിക്കുന്ന ടോമിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജിതിന്‍ നേതൃത്വത്തെ അനുസരിക്കാതെ നാമനിര്‍ദേശ പത്രിക നല്‍കിയത്.
















