കായംകുളം: ക്രിസ്മസ് കരോൾ സംഘത്തെ ഡിവൈഎഫ്ഐക്കാർ ആലപ്പുഴയിൽ ആക്രമിച്ചു. കൈക്കുഞ്ഞുങ്ങളുമായി കരോൾ സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾക്കും പരിക്കുണ്ട്. കായംകുളം നൂറനാട് കരിമുളയ്‌ക്കലിൽ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
കരോൾ സംഘത്തിലുണ്ടായിരുന്ന അഞ്ചുപേർക്ക് സാരമായ പരിക്കുണ്ട്. ഇവർ ചികിത്സയിലാണ്. ഡിവൈഎഫ്ഐക്കാരുടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യാപകമാണ്. ഇതിൽ കൈക്കുഞ്ഞുമായി രക്ഷപ്പെട്ടോടുന്ന സ്ത്രീകളെ കാണാം. ഇവരെ പിന്നാലെ ചെന്ന് ഡിവൈഎഫ് ക്കാർ ആക്രമിക്കുന്നുമുണ്ട്.
എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ ആക്രമിച്ചവരിൽ ഉണ്ടായിരുന്നു.
നൂറനാട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. പക്ഷേ ഡിവൈഎഫ്ഐയുടെ രണ്ട് കരോൾ സംഘങ്ങൾ ഏറ്റുമുടിയതാണെന്ന വ്യാഖ്യാനമാണ് പോലീസ് നൽകുന്നത്.
















