Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പുതിയ സ്വതന്ത്ര വ്യാപാര കരാറുകള്‍; തൊഴിലവസരങ്ങള്‍ക്കൊപ്പം അഭിവൃദ്ധിയും

പിയൂഷ് ഗോയല്‍ by പിയൂഷ് ഗോയല്‍
Dec 25, 2025, 05:51 am IST
in Main Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാപാര നയതന്ത്രത്തിലെ കുതിച്ചുചാട്ടത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഭാരതം-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍. ഇത് തൊഴിലവസര സൃഷ്ടി ത്വരിതപ്പെടുത്തും. നിക്ഷേപം വര്‍ധിപ്പിക്കും. രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ക്ക് പരിവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ തുറക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും സംയുക്തമായി പ്രഖ്യാപിച്ച ഈ കരാര്‍, മോദി സര്‍ക്കാരിന്റെ ഏഴാമത്തെ സ്വതന്ത്ര വ്യാപാര കരാറാണ്. ബ്രിട്ടണ്‍, ഒമാന്‍ എന്നിവയുമായുള്ള ചരിത്രപരമായ കരാറുകള്‍ക്ക് ശേഷം 2025ല്‍ പൂര്‍ത്തിയാകുന്ന മൂന്നാമത്തെ പ്രധാന വ്യാപാര കരാറാണിത്. ഈ കരാറുകളെല്ലാം ഭാരതത്തേക്കാള്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള വികസിത സമ്പദ് വ്യവസ്ഥകളുമായാണ്. ഇത് ആഗോള വ്യാപാര ചര്‍ച്ചകളില്‍ ഭാരതത്തിന്റെ വര്‍ദ്ധിച്ചുവരുന്ന കരുത്തും വിശ്വാസ്യതയും അടിവരയിടുന്നു.

തൊഴിലവസരങ്ങള്‍, വളര്‍ച്ച, വിപണി പ്രവേശം

ഈ എഫ്ടിഎയുടെ നെടുംതൂണ്‍ തൊഴില്‍ സൃഷ്ടിയാണ്. ഭാരതത്തിന്റെ 100% കയറ്റുമതിക്കും ന്യൂസിലാന്‍ഡ് ‘സീറോ ഡ്യൂട്ടി’ പ്രവേശനം നല്‍കും, ഇത് ഭാരതത്തിന്റെ തൊഴില്‍ കേന്ദ്രീകൃത മേഖലകളായ തുണിത്തരങ്ങള്‍, തുകല്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, എന്‍ജിനിയറിങ് സാമഗ്രികള്‍ എന്നിവയ്‌ക്ക് ഉത്തേജനം നല്‍കും. ഇത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിട്ട് ഗുണം ചെയ്യും.

ടെലികമ്മ്യൂണിക്കേഷന്‍സ്, നിര്‍മാണം, ഐടി, സാമ്പത്തിക സേവനങ്ങള്‍, യാത്ര, വിനോദസഞ്ചാരം എന്നിവയുള്‍പ്പെടെ 118 സേവന മേഖലകളെ ഉള്‍ക്കൊള്ളുന്ന ഭാരതം, എക്കാലത്തെയും മികച്ച വിപണിപ്രവേശവും സേവന വാഗ്ദാനവും ഉറപ്പാക്കിയിട്ടുണ്ട്. ഈ വിപുലമായ പ്രവേശനം രാജ്യത്തെ പ്രൊഫഷണലുകള്‍ക്കും വ്യാപാരങ്ങള്‍ക്കും വലിയ തോതിലുള്ള തൊഴിലവസരങ്ങളും പുതിയ വളര്‍ച്ചാ വഴികളും സൃഷ്ടിക്കും.

പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും അവസരങ്ങള്‍

ഭാരത പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ന്യൂസിലാന്‍ഡില്‍ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള വ്യവസ്ഥകളില്‍ ഈ കരാര്‍ ഇളവുകള്‍ നല്‍കുന്നു. പഠനസമയത്ത് ജോലി അവസരങ്ങള്‍, പഠനാനന്തര തൊഴില്‍, ഘടനാപരമായ വര്‍ക്കിംഗ് ഹോളിഡേ വിസ ചട്ടക്കൂട് എന്നിവ ഇത് സാധ്യമാക്കുന്നു.

STEM ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും ഇനി മൂന്ന് വര്‍ഷം വരെയും, ഡോക്ടറല്‍ ഗവേഷകര്‍ക്ക് നാല് വര്‍ഷം വരെയും അവിടെ ജോലി ചെയ്യാം. അന്താരാഷ്‌ട്ര അവസരങ്ങള്‍ തേടുന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ പുതിയ താല്‍ക്കാലിക എംപ്ലോയ്‌മെന്റ് എന്‍ട്രി വിസ കൂടുതല്‍ പിന്തുണയ്‌ക്കുന്നു.

കര്‍ഷകരുടെ ഉന്നമനം

ആഭ്യന്തര ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ആപ്പിള്‍, കിവി, തേന്‍ എന്നിവ ഉള്‍പ്പെടുന്ന കാര്‍ഷിക ഉല്പാദന പങ്കാളിത്തം ഈ കരാര്‍ സ്ഥാപിക്കുന്നു. കൂടാതെ, ബസുമതി അരിക്ക് ഭൗമസൂചിക പദവിക്ക് തുല്യമായ സംരക്ഷണം നല്‍കാന്‍ ന്യൂസിലാന്‍ഡ് സമ്മതിച്ചിട്ടുണ്ട്, ഇത് രാജ്യത്തെ നെല്‍ കര്‍ഷകര്‍ക്ക് വലിയ പിന്തുണയാകും.

നിര്‍ണായകമായി, അരി, പാല്‍, ഗോതമ്പ്, സോയ, മറ്റ് പ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഗാര്‍ഹിക ഉപജീവനമാര്‍ഗ്ഗത്തിന് ദോഷം വരുത്തുന്ന വിപണി വിട്ടുവീഴ്ചകള്‍ ഉണ്ടാകില്ലെന്നും ഭാരതം ഉറപ്പുവരുത്തിയിട്ടുണ്ട്.

നൂതനമായ വ്യാപാര കരാറുകളും നിക്ഷേപ വാഗ്ദാനങ്ങളും

ഭാരതത്തിലെ എഫ്ടിഎകള്‍ ഇന്ന് ചുങ്കം കുറയ്‌ക്കലുകള്‍ക്ക് അതീതമാണ്. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കര്‍ഷകര്‍, എംഎസ്എംഇകള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുന്നതിനുള്ള ഉപകരണങ്ങളാണ് അവ.

വിവിധ വ്യാപാര കരാറുകളിലൂടെ, ഇന്ത്യന്‍ കയറ്റുമതിക്ക് ഉടനടിയോ വേഗത്തിലോ ഉള്ള ചുങ്കം ഒഴിവാക്കലിന്റെ പ്രയോജനം ലഭിക്കുന്നു. അതേസമയം, ഭാരത വിപണി മറ്റ് രാജ്യങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത് വളരെ പടിപടിയായാണ്; ശ്രദ്ധാപൂര്‍വ്വവും. അടുത്ത 15 വര്‍ഷത്തേക്ക് ന്യൂസിലാന്‍ഡ് 20 ശതകോടി അമേരിക്കന്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് സ്വിറ്റ്സര്‍ലാന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്റ്റൈന്‍ എന്നീ രാജ്യങ്ങളുമായുള്ള, ഭാരതത്തിന്റെ എഫ്ടിഎയിലെ നൂതന നിക്ഷേപബന്ധിത വ്യവസ്ഥകളെ പ്രതിഫലിപ്പിക്കുന്നു.

ന്യൂസിലാന്‍ഡിനെ സംബന്ധിച്ചിടത്തോളം, ഇത് ഭാരതത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വലിയ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍, ന്യൂസിലാന്‍ഡ് ഭാരതത്തില്‍ ഏകദേശം 643 കോടി രൂപ നിക്ഷേപിച്ചു. എന്നാല്‍ പുതിയ കരാര്‍ പ്രകാരം ഇത് 15 വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.8 ലക്ഷം കോടി രൂപയായി വര്‍ദ്ധിക്കും. നിക്ഷേപ ലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ലെങ്കില്‍ അത് തിരിച്ചുപിടിക്കാനുള്ള സംവിധാനവും ഈ കരാറിലുണ്ട്.

ഈ നിക്ഷേപത്തിന്റെ ഭൂരിഭാഗവും കൃഷി, ക്ഷീരോല്‍പ്പാദനം, എംഎസ്എംഇകള്‍, വിദ്യാഭ്യാസം, കായികം, യുവജന വികസനം എന്നിവയെ പിന്തുണയ്‌ക്കുകയും വിശാലവും സമഗ്രവുമായ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും.

വനിതാ നേതൃത്വത്തിലുള്ള ആദ്യത്തെ എഫ്ടിഎ

വനിതാ നേതൃത്വത്തിലുള്ള ഭാരതത്തിലെ ആദ്യത്തെ എഫ്ടിഎ ആണെന്നതിനാല്‍ ഈ കരാര്‍ ചരിത്രപരമായ നാഴികക്കല്ല് കൂടിയാണ്. ചീഫ് നെഗോഷ്യേറ്റര്‍, ഡെപ്യൂട്ടി ചീഫ് നെഗോഷ്യേറ്റര്‍ മുതല്‍ ചരക്ക്, സേവനം, നിക്ഷേപം എന്നീ മേഖലകളിലെ ടീം ലീഡര്‍മാര്‍ വരെയും ന്യൂസിലാന്‍ഡിലെ ഭാരത അംബാസഡറും ഉള്‍പ്പെടെ ചര്‍ച്ചാസംഘത്തിലെ ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു. പ്രധാനമന്ത്രിയുടെ വികസന കാര്യപരിപാടിയില്‍ നമ്മുടെ കരുത്തരായ സ്ത്രീകള്‍ കൂടുതല്‍ നേതൃത്വപരമായ പങ്കുവഹിക്കുന്നു.

ഭാരതത്തിന്റെ എഫ്ടിഎ തന്ത്രം

ഭാരത ഉത്പന്നങ്ങളുമായി അന്യായമായി മത്സരിക്കാതെ ഭാരതത്തിന്റെ തൊഴില്‍ കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് വിപണികള്‍ തുറക്കുന്ന വികസിത സമ്പദ് വ്യവസ്ഥകളുമായി പങ്കാളിത്തം സ്ഥാപിക്കുക എന്ന നമ്മുടെ രാജ്യത്തിന്റെ വ്യക്തമായ തന്ത്രത്തിന് ഉദാഹരണമാണ് ഭാരതം-ന്യൂസിലാന്‍ഡ് എഫ്ടിഎ.

മോദി സര്‍ക്കാരിന് കീഴിലുള്ള വ്യാപാര കരാറുകള്‍ കേവലം ഇടപാടുകള്‍ മാത്രമല്ല. അവ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഭാരതീയരുടെ, പ്രത്യേകിച്ച് ദരിദ്രരില്‍ ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള വിശാലമായ ദൗത്യത്തിന്റെ ഭാഗമാണ്.

വ്യാപാര ഭരണനിര്‍വ്വഹണത്തിലെ നവോന്മേഷം

ഭാരതത്തിന്റെ നിലവിലെ സമീപനം മുന്‍കാലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. പഴയ വ്യാപാര തന്ത്രങ്ങള്‍, മതിയായ കൂടിയാലോചനകളില്ലാതെ കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങള്‍ ഭാരത വിപണിയിലേക്ക് തള്ളാന്‍ അനുവദിച്ചിരുന്നു. ഇത് ചെറുകിട ബിസിനസ്സുകളെയും തൊഴിലവസരങ്ങളെയും അപകടത്തിലാക്കി. പ്രധാനമന്ത്രി മോദിയുടെ നിര്‍ണായക നേതൃത്വം ആഗോളതലത്തില്‍ രാജ്യത്തിന്റെ നിലവാരം, വിശ്വാസ്യത, കൂടിയാലോചനാ ശക്തി എന്നിവ പുനഃസ്ഥാപിച്ചു.

ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, തൊഴില്‍പരമായ യാത്രകള്‍ എന്നിവയെ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സംയോജിപ്പിക്കുക വഴി, ഭാരതത്തിന്റെ ആധുനികവും സമഗ്രവും സന്തുലിതവുമായ വ്യാപാര നയതന്ത്രത്തെയാണ് ഈ കരാര്‍ പ്രതിഫലിപ്പിക്കുന്നത്.

Tags: New free trade agreementsjobs and prosperityIndia-New Zealand Free Trade Agreement
പിയൂഷ് ഗോയല്‍
പിയൂഷ് ഗോയല്‍
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.