കൊച്ചി:കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായുളള മുസ്ലിം ലീഗ് അവകാശവാദം തളളി എറണാകുളം ഡിസിസി.ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടാന്‍ ധാരണ ഇല്ലെന്ന് ഡിസിസി അധ്യക്ഷന്‍ പറഞ്ഞു.
കോര്‍പറേഷനില്‍ ഒരു വര്‍ഷം ഡെപ്യൂട്ടി മേയര്‍ പദവി ഉറപ്പാക്കിയെന്നാണ് മുസ്ലീം ലീഗ് അറിയിച്ചത്. ടി. കെ. അഷ്‌റഫിനെ ഡെപ്യൂട്ടി മേയറായി പരിഗണിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
പി കെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ലീഗ് – കോണ്‍ഗ്രസ് തര്‍ക്കം പരിഹരിച്ചെന്ന് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് മുസ്ലീം ലീഗിന്റെ അവകാശവാദങ്ങളെ തള്ളി എറണാകുളം ഡിസിസി രംഗത്തെത്തിയത്.
















