തിരുവനന്തപുരം : പുല്‍ക്കൂട് നിര്‍മ്മിക്കാനെത്തിയ 15-കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പരുത്തിപ്പാറ സ്വദേശി അതുല്‍ ജോസഫ്(38) ആണ് പിടിയിലായത്. മുട്ടട ഹോളിക്രോസ് പള്ളിയിലാണ് സംഭവം.
വൈകിട്ട് നാല് മണിയോടെ പുല്‍ക്കൂട് നിര്‍മിക്കാനെത്തിയതായിരുന്നു പത്താം ക്ലാസുകാരന്‍.പ്രതിപള്ളി പരിപാലന സമിതി അംഗമാണ്.
കുട്ടിയെ പള്ളിയുടെ പിന്‍ഭാഗത്തേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.രക്ഷപ്പെട്ടോടിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ വിവരമറിയിച്ചു.
തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.അതുല്‍ ജോസഫിനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
















