തിരുവനന്തപുരം: 2026 – 2027 അധ്യയന വര്‍ഷത്തെ കീം പ്രവേശന പരീക്ഷാ നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രൊഫഷണല്‍ കോഴ്സുകളിലേയ്‌ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ വിവിധ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷയോടൊപ്പം കാറ്റഗറി/സംവരണം/വരുമാനം തുടങ്ങിയവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. ആയതിലേയ്‌ക്കായി റവന്യൂ അധികാരികളില്‍ നിന്നും മുന്‍കൂറായി വാങ്ങി വയ്‌ക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
















