തിരുവനന്തപുരം : നെടുമങ്ങാട് പത്താം കല്ലിന് സമീപം അമിത വേഗതയിലെത്തിയ പിക് അപ് വാന്‍ സ്‌കൂട്ടറിലിടിച്ച് അമ്മയും മകനും മരിച്ചു. അരുവിക്കര തമ്പുരാന്‍പാറ സ്വദേശി പ്രേമകുമാരി (54), മകന്‍ ഹരികൃഷ്ണന്‍ (24) എന്നിവരാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രേമകുമാരി നെടുമങ്ങാട് ആശുപത്രിയില്‍ വച്ചും ഹരികൃഷ്ണന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സയിലിരിക്കെ മരിച്ചു. പിക് അപ് വാന്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന ആരോപണത്തെത്തുടര്‍ന്ന് വൈദ്യപരിശോധന നടത്തി. പിക്ക് അപ് റോങ്ങ് സൈഡിലേക്ക് കയറി സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
നെടുമങ്ങാട് നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു അമ്മയും മകനും.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















