പാലക്കാട്: അട്ടപ്പാടിയില്‍ പാലൂര്‍ ഉന്നതിയിലെ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി രാമരാജന്‍ അറസ്റ്റില്‍.മണ്ണാര്‍ക്കാട്ടേക്ക് ബസില്‍ പോകവേ ആനമൂളിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ്, പച്ച മരുന്നിന് ഉപയോഗിക്കുന്ന മരത്തിന്റെ വേര് മോഷ്ടിച്ചു എന്ന് ആരോപിച്ച് മണികണ്ഠനെ രാമജരാജ് ക്രൂരമായി മര്‍ദിച്ചത്. ബലം പ്രയോഗിച്ച് പാലൂരിലെ ഒഴിഞ്ഞ മുറിയില്‍ കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ചു തലയോട്ടി തല്ലി തകര്‍ത്തു. ഇക്കഴിഞ്ഞ 9 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മണികണ്ഠനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.നിലവില്‍ യുവാവ് അട്ടപ്പാടി കൊട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാമരാജിനെ പ്രതിയാക്കി പുതൂര്‍ പൊലീസ് പതിനാറാം തീയതി കേസ് എടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്യുന്നതടക്കം തുടര്‍ നടപടിയിലേക്ക് അന്വേഷണ സംഘം കടക്കുന്നില്ല എന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ അന്വേഷണം നടക്കുന്നു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
















