കോട്ടയം: പാലാ- തൊടുപുഴ റോഡില്‍ ഐങ്കൊമ്പില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് ബാലിക അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
അയ്യപ്പന്‍മാര്‍ സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരെയും ചേര്‍പ്പുങ്കലിലെ മാര്‍ സ്‌ളീവ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുനില്‍ കുമാര്‍ ( 33 ) യല്ലീഷ (28 ) വെങ്കിടേഷ് ( 40 ) നാരായണ സ്വാമി ( 55 ) ഹര്‍ഷിത ( 7 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.















