തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകും.എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്റെ കാറില്‍ കയറിയത് മഹാ അപരാധമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.പമ്പയിലെ പരിപാടിയിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് വെള്ളാപ്പള്ളി തന്നെ കാണാന്‍ വരുന്നത്.അപ്പോള്‍ വേദിയിലേക്കുളള കുറച്ച് ദൂരം അദ്ദേഹം നടക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ തന്റെ കാറില്‍ കയറി.
അതില്‍ എന്താ തെറ്റ് , മഹാ തെറ്റായിപ്പോയെന്നാണ് പ്രചാരണം.താന്‍ അപാകത കാണുന്നില്ല. സ്വര്‍ണ കൊളള,വന്‍ തോതില്‍ കോണ്‍ഗ്രസും ബിജെപിയും പ്രചരണത്തിന് ഉപയോഗിച്ചു.എന്നാല്‍ സര്‍ക്കാര്‍ എന്തു ചെയ്തു എന്നാണ് നോക്കേണ്ടത്.
തട്ടിപ്പുകള്‍ നടന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ നയം.ഇവിടെയും അതാണ് നടന്നത്.പ്രത്യേക അന്വേഷണ സംഘം ഫലപ്രദമായ നടപടി സ്വീകരിച്ച് വരുന്നു. ശബരിമല ഏറ്റവും കൂടുതല്‍ ബാധിക്കേണ്ടത് പത്തനംതിട്ടയില്‍ ആവണല്ലോ. എന്നാല്‍ പന്തളം നഗരസഭ ബി ജെ പിക്ക് നഷ്ടപ്പെട്ടെന്നതാണ് ശബരിമല, തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാധിച്ചില്ലെന്ന് സമര്‍ത്ഥിക്കാന്‍ മുഖ്യമന്ത്രി ആശ്രയിക്കുന്നത്.ശബരിമല വലിയ ഘടകം ആണെങ്കില്‍ ബി ജെ പിക്ക് വലിയ നേട്ടം ഉണ്ടാകണമായിരുന്നല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ പിന്തുണച്ചു.പ്രത്യേക അന്വേഷണ സംഘം വന്നപ്പോള്‍ സിബിഐക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.എന്നാല്‍ എസ് ഐ ടി ഫലപ്രദമായി പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















