Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തയാറാക്കാം വെറൈറ്റി വിഭവങ്ങൾ

ഡോ സുനിത by ഡോ സുനിത
Dec 24, 2025, 02:27 pm IST
in Kerala

ലോകമെമ്പാടുമുള്ളവർ ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വൈനിന്റെയും കേക്കിന്റെയും നറുമണം പരക്കുന്ന മഞ്ഞുമൂടിയ രാത്രികൾ.  ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചും ക്രിസ്മസ് കച്ചവടങ്ങളുമെല്ലാമായി തെരുവുകളെല്ലാം ആവേശത്തിലാണ്. മഞ്ഞിന്റെ കുളിര്, നക്ഷത്രങ്ങളുടെ തിളക്കം, പുല്‍ക്കൂടിന്റെ പുതുമ, പാതിരാകുര്‍ബാനയുടെ പവിത്രത- പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷണങ്ങളുമായി പടി കടന്നെത്തിയിരിക്കുകയാണ് ക്രിസ്മസ് രാവുകള്‍. ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നമുക്കും തയാറാക്കാം വെറൈറ്റി വിഭവങ്ങൾ.

ബർമീസ് മുട്ട മസാല

പുഴുങ്ങിയ മുട്ട – 6
സവാള – 1
വെളുത്തുള്ളി – 10 അല്ലി
നാരങ്ങാ നീര് – 1 ടീസ്പൂൺ
വറ്റൽ മുളക് – 2
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – രണ്ടു തണ്ട്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

മുട്ട പുഴുങ്ങുക, സവാള നീളത്തിൽ അരിഞ്ഞത് എണ്ണയിൽ വറുത്തു കോരുക, അതേ എണ്ണയിൽ തന്നെ നീളത്തിൽ അരിഞ്ഞ വെളുത്തുള്ളി വറുത്തു കോരുക, വറ്റൽ മുളക് വറുക്കുക. വറുത്ത സവാള, വെളുത്തുള്ളി, വറ്റൽ മുളക് എന്നിവ കൈ കൊണ്ട് പൊടിച്ചു യോജിപ്പിക്കുക. ഒരു മുട്ട എടുത്തു നടുവിലൂടെ ചെറുതായി മുറിക്കണം, രണ്ടു കഷ്ണം ആയി മാറ്റാൻ പാടില്ല. മുട്ടയുടെ വിടവിൽ യോജിപ്പിച്ച സവാള മിക്സ് നിറക്കുക, അതിൽ നാരങ്ങാ നീര്, വെള്ളത്തിൽ ചാലിച്ച ഉപ്പ്, സവാള വറുത്ത എണ്ണ കുറേശ്ശേ ചേർത്ത് കൊടുക്കുക. ഏറ്റവും മുകളിൽ പൊടിയായി അരിഞ്ഞ മല്ലിയില കൂടി വച്ച് അലങ്കരിക്കുക.

ക്രീമി ചിക്കൻ കറി

ചിക്കൻ – 1 kg
സവാള – 3
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഫ്രഷ് ആയി അരച്ചെടുത്തത് – 1 ടേബിൾ സ്പൂൺ
പച്ചമുളക് – 3
ക്യാഷ്യൂ നട്ട് / ബദാം – 15 എണ്ണം
മുളക് പൊടി – 1 ടേബിൾ സ്പൂൺ
മല്ലി പൊടി – 1.5 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
പെരുംജീരക പൊടി – 1 ടീസ്പൂൺ
ജീരക പൊടി – അര ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ, ബേ ലീഫ്
മല്ലിയില
നാരങ്ങാ നീര് – പകുതി
കസൂരി മേത്തി

ഫ്രഷ് ക്രീം ഉണ്ടാക്കാൻ ആയിട്ട്
പാൽ – മുക്കാൽ ഗ്ലാസ്
മൈദാ – അര ടേബിൾ സ്പൂൺ
ബട്ടർ – ഒരു ടേബിൾ സ്പൂൺ
പഞ്ചസാര – ഒരു നുള്ള്

കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, പെരുംജീരക പൊടി, ജീരക പൊടി, കുരുമുളക് പൊടി, നാരങ്ങാ നീര്, ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ല പോലെ മിക്സ് ചെയ്തു ഒരു രണ്ടു മണിക്കൂർ മാരിനേറ്റ് ചെയ്യാൻ വയ്‌ക്കുക.

സവാള അരിഞ്ഞത്, പച്ചമുളക്, ക്യാഷ്യൂ നട്ട് / ബദാം കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. നല്ല പോലെ തണുക്കുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ടു അരച്ചെടുക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ, ബേ ലീഫ് ഇട്ട് ഇളക്കുക. മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ഇട്ടു തിരിച്ചും മറിച്ചും ഒരു 5 മിനിറ്റ് ഫ്രൈ ചെയ്തു എടുക്കുക. അതിലേക്ക് അരച്ച് വച്ചിരിക്കുന്ന സവാള മിക്സ് ഒഴിച്ച് ഇളക്കി അടച്ചു വച്ച് വേവിക്കുക. ഉപ്പ് നോക്കിയതിന് ശേഷം ആവശ്യം എങ്കിൽ ചേർക്കുക
ഫ്രഷ് ക്രീം ഉണ്ടാക്കുന്നതിനായി ഒരു ബൗളിൽ മൈദാ പാലൊഴിച്ചു കട്ട ഇല്ലാതെ മിക്സ് ചെയ്തെടുക്കുക. ബാക്കി പാൽ പാത്രത്തിൽ ഒഴിച്ച് ചൂടായി വരുമ്പോൾ മൈദാ മിക്സ് ഒഴിച്ച് കട്ട ഇല്ലാതെ ഇളക്കുക. കുറുകി വരുമ്പോൾ അതിൽ ബട്ടറും ഒരു നുള്ള് പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. ഇങ്ങനെ ഉണ്ടാക്കിയ ഫ്രഷ് ക്രീം, ഡെക്കറേറ്റ് ചെയ്യാൻ ആയി കുറച്ചു മാറ്റി വച്ച ശേഷം ചിക്കൻ കറിയിൽ ഇട്ടു ഇളക്കി എടുക്കുക. ചെറുതായി അരിഞ്ഞ മല്ലിയില, ഉള്ളം കൈയിൽ വച്ച് ക്രഷ് ചെയ്ത കസൂരി മേത്തി കൂടി ചേർക്കുക. സെർവിങ് ബൗളിലേക്ക് മാറ്റിയ ശേഷം മാറ്റി വച്ച ഫ്രഷ് ക്രീം ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്യുക.

വെള്ളയപ്പത്തിന്റെ കൂടെ ക്രിസ്തുമസ് പ്രാതൽ ആയി ക്രീമി ചിക്കൻ കറിയും, ബർമീസ് മുട്ട മസാലയും ഉപയോഗിക്കാം. ഈ കറി ഫ്രഷ് ക്രീം ഇടാതെയും രുചികരമായ ഹെൽത്തി വേർഷൻ ആയി ഉപയോഗിക്കാവുന്നതാണ്.

Tags: ChickenCoockingeggXmas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്‌മസ് –പുതുവത്സര ബമ്പർ XC 138455 ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം, ടിക്കറ്റ് വിറ്റത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ

Kerala

ആലപ്പുഴയിലെ 4 പഞ്ചായത്തുകളില്‍ വളര്‍ത്തു പക്ഷികളെ കൊല്ലും, മാംസം, മുട്ട വില്‍പനയ്‌ക്ക് നിരോധനം

Kerala

കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിക്കുന്നു

Health

പച്ചമുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്

Kerala

സാൻവിച്ചിൽ ചിക്കൻ കുറഞ്ഞു; പരാതിപ്പെട്ട പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ മാനേജർ കത്തിയുമായി പാഞ്ഞടുത്തു, ദൃശ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.