Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂമി വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യം എച്ച്എംടിയുടെ ഫ്യൂസ് കെഎസ്ഇബി ഊരി

ലിഖില്‍ കെ.എ by ലിഖില്‍ കെ.എ
Dec 24, 2025, 06:15 am IST
in Kerala

കളമശേരി: ഭൂമി വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ എച്ച്എംടിയുടെ ഫ്യൂസ് കെഎസ്ഇബി ഊരി. വൈദ്യുതി കുടിശിക ഇനത്തില്‍ നല്‍കാനുള്ള 30 കോടിയോളം രൂപ അടയ്‌ക്കാത്തതിന്റെ പേര് പറഞ്ഞാണ് കെഎസ്ഇബി എച്ച്എംടിയുടെ വൈദ്യുതി വിച്ഛേദിച്ചത്. ഇന്നലെ രാവിലെ 10നാണ് കമ്പനിക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവച്ചത്. കമ്പനിക്കൊപ്പം ക്വാര്‍ട്ടേഴ്‌സുകളിലേക്കുള്ള വൈദ്യുതിയും നിലച്ചു. കമ്പനിയിലെ സ്ഥിരം തൊഴിലാളികള്‍ക്കൊപ്പം കരാര്‍ തൊഴിലാളികളുടെയും ഉപജീവനത്തെ കാര്യമായി ബാധിക്കും.

വൈദ്യുതി കുടിശിക ഇനത്തില്‍ നല്‍കാനുള്ള രണ്ട് മാസത്തെ കുടിശിക തുകയായ 35 ലക്ഷം രൂപ അടച്ചിട്ടും വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചു. 2007 വരെയുള്ള വൈദ്യുതി കുടിശിക ഇനത്തില്‍ ഏകദേശം 14 കോടി രൂപ കെഎസ്ഇബിക്ക് അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കുടിശിക 11 കോടി രൂപയായി പുനര്‍ നിശ്ചയിക്കപ്പെട്ടിരുന്നു. ഈ തുകയില്‍ 8.5 കോടി രൂപ മൂലധന കുടിശികയായും 2.5 കോടി രൂപ പലിശയായും വിഭജിക്കാന്‍ ധാരണയായിരുന്നുവെന്ന് ബിഎംഎസ്, ഐഎന്‍ടിയുസി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പലിശ തുക അഞ്ച് തുല്യതവണകളായി അടയ്‌ക്കാന്‍ ധാരണ ആവുകയും ധാരണ പ്രകാരം 8.5 കോടി രൂപ മൂലധന കുടിശിക 2008 മാര്‍ച്ചില്‍ തന്നെ പൂര്‍ണമായും കെഎസ്ഇബിക്ക് അടച്ചതായും ബിഎംഎസ് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. ശേഷിച്ച പലിശ തുകയിലേക്കുള്ള ആദ്യ ഗഡുവായി 50 ലക്ഷം രൂപ അടുത്തമാസം തന്നെ അടയ്‌ക്കാന്‍ കമ്പനി തയ്യാറായെങ്കിലും പലിശ തുകയ്‌ക്ക് പകരം സ്ഥലം കൈമാറണമെന്ന വ്യവസ്ഥ കെഎസ്ഇബി മുന്നോട്ടു വച്ചതായി നേതാക്കള്‍ പറഞ്ഞു. ഹെഡ് ഓഫീസില്‍ നിന്നും അനുമതി ലഭിക്കുന്ന സാഹചര്യത്തില്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയാറാണെന്ന് കമ്പനി അധികൃതര്‍ കെഎസ്ഇബിയെ അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സ്ഥലത്തിന്റെ വില നിശ്ചയിക്കുന്നതില്‍ ധാരണ എത്താത്തതിനാല്‍ നടപടിക്രമങ്ങളുടെ വീഴ്ചയാല്‍ പ്രസ്തുത ഇടപാട് നീണ്ടുപോയി. ഇതിനിടയില്‍ പലിശ ഇനത്തില്‍ അടയ്‌ക്കാന്‍ നല്‍കിയ ആദ്യ ഗഡുവായ 50 ലക്ഷം രൂപ പലിശയില്‍ കണക്കാക്കുന്നതിന് പകരം തുടര്‍ മാസങ്ങളിലെ ബില്ലുകള്‍ക്ക് മുന്‍കൂര്‍ തുകയായി കെഎസ്ഇബി ക്രമീകരിച്ചതായി യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. മുന്‍പ് 70 ഏക്കര്‍ ഭൂമി വിറ്റതിലൂടെ വന്‍ തുക കമ്പനിക്ക് ലഭിച്ചിരുന്നു. അതിനാല്‍ കുടിശിക തീര്‍ക്കുന്നതില്‍ മനഃപൂര്‍വ്വമായ അലംഭാവം കമ്പനിക്ക് ഉണ്ടായിരുന്നില്ല.

പ്രതിരോധ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍ണായക ഓര്‍ഡറുകള്‍ കമ്പനിയില്‍ നിര്‍മാണ ഘട്ടത്തില്‍ ഇരിക്കുകയാണ്. ഇവ സമയബന്ധിതമായി കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കമ്പനിക്ക് വലിയ ബാധ്യതകള്‍ വരുത്തും. പ്രതിസന്ധിഘട്ടത്തില്‍ നിന്നും കരകയറുന്ന സാഹചര്യത്തില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനത്തിനുമേല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പിനെയും പുനരുജ്ജീവന ശ്രമങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ബിഎംഎസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ശ്രീജേഷ് പറഞ്ഞു.

 

Tags: Electricity BillLand DisputeKSEB pulls HMT's fuse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ബില്ലടക്കാഞ്ഞതിന് ഫ്യൂസൂരാന്‍ എത്തിയ ലൈന്‍മാനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി

Kerala

വൈദ്യുതി ബില്‍ അടയ്‌ക്കാന്‍ മറന്നാല്‍?; മറക്കില്ല! മറക്കാതിരിക്കാനുള്ള സംവിധാവുമായി കെഎസ്ഇബി

India

പിതാവുമായി ഭൂമി തർക്കം : സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളെ വെട്ടിക്കൊലപ്പെടുത്തി

Kerala

പ്രതിമാസ വൈദ്യുതി ബില്‍ വന്‍കിടക്കാര്‍ക്കു മാത്രം, പരീക്ഷണം വിജയിച്ചാല്‍ മാത്രം വ്യാപിപ്പിക്കും

Kerala

ഭിന്നശേഷിക്കാരനായ അതിദരിദ്രന് 6000 രൂപ വൈദ്യുതി ബില്‍: ഫ്യൂസൂരി കെഎസ്ഇബി, തവണകളായി അടയ്‌ക്കാൻ കെഎസ്ഇബിയുടെ നിര്‍ദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.