Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശ രാജ്യങ്ങളിൽ പ്രിയമേറുന്നു; ഇന്ത്യൻ നിർമിത കാർ കയറ്റുമതി കുതിച്ചുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 05:59 am IST
in India, Business

മുംബൈ: ഇന്ത്യ നിർമിത വാഹനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ പ്രിയമേറുന്നു. ഇന്ത്യയിൽനിന്നുള്ള വാഹന കയറ്റുമതി സർവകാല റെക്കോഡിലേക്ക് കുതിക്കുന്നതായാണ് റിപ്പോർട്ട്. വിദേശ കാർ നിർമാതാക്കളാണ് ഇന്ത്യയിൽനിന്ന് കാർ കയറ്റുമതി ചെയ്ത് വൻ വരുമാനം നേടുന്നത്.

ചെലവ് വളരെ കുറവാണെന്നതാണ് ഇന്ത്യയെ കയറ്റുമതി ഹബാക്കാൻ ജപ്പാന്റെ മാരുതി സുസുകി, ദക്ഷിണ കൊറിയയുടെ കിയ, ജർമൻ കമ്പനിയായ ഫോക്സ്‍വാഗൺ-സ്കോഡ തുടങ്ങിയ കമ്പനികളെ പ്രേരിപ്പിച്ചത്. വിപണി കണ്ടെത്താനാകാതെ യു.എസ് കമ്പനികളായ ഫോർഡ് മോട്ടോർസും ജനറൽ മോട്ടോർസും ഇന്ത്യ വിട്ടതിന് പിന്നാലെയാണ് മറ്റു കമ്പനികളുടെ കയറ്റുമതി ഉയർന്നത്.

മാരുതി സുസുകിയാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ കയറ്റുമതി ചെയ്ത കമ്പനി. 332,585 ലക്ഷം കാറുകൾ 2025 സാമ്പത്തിക വർഷം വിദേശ വിപണിയിൽ വിൽപന നടത്തിയെന്നാണ് കണക്ക്. ഇന്ത്യൻ വിപണിക്ക് ഇഷ്ടമായില്ലെങ്കിലും മാരുതി സുസുകിയുടെ ജിംനി 100 ലേറെ രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. നിർമാണം തുടങ്ങിയ ശേഷം ഒരു ലക്ഷം യൂനിറ്റുകളാണ് മാരുതി വിദേശ വിപണിയിൽ വിറ്റത്.

പത്ത് ലക്ഷം കാർ കയറ്റുമതി എന്ന നേട്ടം ഈ വർഷം സ്വന്തമാക്കാൻ കഴിയുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം 743,326 വാഹനങ്ങളാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. എന്നാൽ, ഈ വർഷം നവംബറോടെ കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം 790,667 കടന്നു. ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന ഡിസംബറിലെ കണക്കുകൂടി പുറത്തുവരുന്നതോടെ പുതിയ റെക്കോഡ് തൊടുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.

2020 ലെ കയറ്റമതിയിൽനിന്ന് ഇരട്ടിയിലേറെ വർധനവാണുണ്ടായത്. 428,098 വാഹനങ്ങളാണ് 2020ൽ ഇന്ത്യ വിദേശ വിപണിയിൽ വിൽപന നടത്തിയത്. കോവിഡ് മഹാമാരിക്ക് പിന്നാലെ ഫാക്ടറികൾ അടച്ചുപൂട്ടിയത് കയറ്റുമതിക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതിനു മുമ്പ് 2017ലാണ് ഏറ്റവും അധികം കാറുകൾ കയറ്റുമതി ചെയ്തത്.

738,894 യൂനിറ്റുകൾ കടൽ കടന്നു. അന്ന് കയറ്റുമതിയുടെ ആഗോള കേന്ദ്രമായി ഫോർഡും ജനറൽ മോട്ടോർസും ഇന്ത്യയെ മാറ്റുകയായിരുന്നു. ഫോർഡ് ചെന്നൈ, സനന്ദ് പ്ലാന്റുകളിലും ജനറൽ മോട്ടോർസ് മഹാരാഷ്‌ട്രയിലെ തലിഗാവിലുള്ള പ്ലാന്റിലുമാണ് വാഹനങ്ങൾ നിർമിച്ചിരുന്നത്. ആഭ്യന്തര വിപണി ശക്തമാകുകയും ലാറ്റിൻ അമേരിക്ക, ആഫ്രിക്ക മേഖലയുടെ ഡിമാൻഡ് ഇടിയുകയും ചെയ്ത 2018, 2019 വർഷങ്ങളിൽ കയറ്റുമതി കനത്ത ഇടിവ് നേരിട്ടു.

പക്ഷെ, ഫോർഡും ജനറൽ മോട്ടോർസും രാജ്യം വിട്ടത് മാരുതി സുസുകി, കിയ, സ്കോഡ-ഫോക്സ്‍വാഗൺ തുടങ്ങി കമ്പനികൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകിയെന്ന് വിദഗ്ധർ പറയുന്നു.

Tags: Automobile BusinessGrowing popularity in foreign countriesIndian-made car exports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

2025ൽ വിറ്റത് 18,001 കാറുകൾ; വാർഷിക വിൽപനയിൽ 14% റെക്കോർഡ് വളർച്ച നേടി ബിഎംഡബ്ല്യു

Business

ഇലക്ട്രിക് വാഹന വില്പനയില്‍ വര്‍ധന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.