ന്യൂദല്‍ഹി: ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ രാഷ്‌ട്രീയ വിജ്ഞാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. വിജ്ഞാന്‍ രത്ന, വിജ്ഞാന്‍ശ്രീ, വിജ്ഞാന്‍ യുവ, വിജ്ഞാന്‍ ടീം എന്നീ വിഭാഗങ്ങളിലായി 24 പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മലയാളികളായ ഐഐടി മദ്രാസ് പ്രൊഫസര്‍ പ്രദീപ് തളപ്പില്‍, ബെംഗളുരൂ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ എന്‍. ജയന്‍ എന്നിവരുള്‍പ്പെടെ എട്ട് പേര്‍ വിജ്ഞാന്‍ശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി.















