കോഴിക്കോട്: കോണ്‍ഗ്രസ് എസില്‍ കൂട്ടരാജി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ഗോപാലന്റെ നേതൃത്വത്തില്‍ 400ഓളം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇത്.
ജില്ലാ കമ്മിറ്റി അംഗങ്ങള്‍,ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാര്‍, പാര്‍ട്ടി മെമ്പര്‍മാര്‍ തുടങ്ങിയവരാണ് പാര്‍ട്ടിവിട്ടത്. ഇവര്‍ ഏതു പാര്‍ട്ടിയില്‍ ചേരുമെന്ന് വ്യക്തമല്ല.
രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സ്വേച്ഛാധിപത്യപരവും ധിക്കാരപരവുമായ നടപടി അംഗീകരിക്കാനാകില്ലെന്ന് വി.ഗോപാലന്‍ പറഞ്ഞു.
















