പെരുമ്പാവൂർ : മൂന്നര ഗ്രാം രാസലഹരിയുമായി യുവാവ് അങ്കമാലിയിൽ പിടിയിൽ. പഴന്തോട്ടം വെമ്പിള്ളി എള്ളുവിള പുത്തൻവീട്ടിൽ അഖിൽ (30) നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗലൂരുവിൽ നിന്ന് ബസിലാണ് ഇയാൾ കടത്തിയത്. ഫെയ്സ് ക്രീം കുപ്പിയിൽ ലോഷന്റെ ഇടയിൽ പ്രത്യേകം ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
ഡി വൈ എസ് പി മാരായ ജെ.ഉമേഷ് കുമാർ, ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എ.രമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
















