കൊച്ചി: ആട് മൂന്ന് ചിത്രീകരണത്തിനിടെ അപകടത്തില്‍ നടന്‍ വിനായകന് പരിക്ക്.ജീപ്പ് ഉപയോഗിച്ചുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴാണ് നടന് പരിക്കേറ്റത്.
വിനായകന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എംആര്‍ഐ സ്‌കാനില്‍ പേശികള്‍ക്ക് സാരമായ ക്ഷതം കണ്ടെത്തി.ഇതോടെ ഡോക്ടര്‍മാര്‍ ആറാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചു.
മിഥുന്‍ മാനുവല്‍ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് മൂന്ന് .ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രം 2026 മാര്‍ച്ച് 19ന് പ്രദര്‍ശനത്തിനെത്തും.
















