തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് ഈ മാസം 26നും 27നും ശബരിമല ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെര്‍ചല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയില്‍ നിയന്ത്രണം ഉണ്ടാകും.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35000 പേരെയും മാത്രമേ വെര്‍ചല്‍ ക്യൂ വഴി അനുവദിക്കുകയുള്ളു.രണ്ടു ദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തി.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കവും ക്രമീകരിക്കും.മണ്ഡല പൂജയ്‌ക്ക് അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടത്.
ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്‌ക്കല്‍ ക്ഷേത്രത്തിലും ഉച്ചയ്‌ക്ക് 1.30ന് പമ്പയിലും എത്തും.ദീപാരാധനയ്‌ക്കു മുമ്പ് സന്നിധാനത്തെത്തും.26ന് രാവിലെ ഒമ്പതിനുശേഷം നിലയ്‌ക്കല്‍ നിന്നും പത്തിനുശേഷം പമ്പയില്‍ നിന്നും ഭക്തരെ സന്നിധാനത്തേക്കു കടത്തി വിടില്ല.
















