തിരുവനന്തപുരം: 11കാരിയെ പീഡിപ്പിച്ച യുവാവിന് 83 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സ്വദേശി മനുവിനെയാണ് (40) അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം നാല് വര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവതയ്‌ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
പ്രതിയുടെ ഭാര്യ പ്രസവത്തിനായി ആശുപത്രിയിലായിരുന്നപ്പോള്‍ മകള്‍ക്കൊപ്പം വീട്ടിലെത്തിയ പെണ്‍കുട്ടിയെയാണ് ഇയാള്‍ പലവട്ടം പീഡിപ്പിച്ചത്. ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി സംഭവം പുറത്തുപറഞ്ഞില്ല. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് വിവരം അറിഞ്ഞത്.
















