കോഴിക്കോട് : പി.വി. അന്‍വര്‍ രാഷ്‌ട്രീയ മര്യാദകള്‍ പാലിക്കാന്‍ തയ്യാറാകണമെന്ന് മുന്‍ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്‍വറിനെ യുഡിഎഫിലെടുക്കാന്‍ തീരുമാനിച്ചതിനോടു പ്രതികരിക്കുകയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. യുഡിഎഫ് അവസരസേവകരുടെ അഭയകേന്ദ്രമാകരുത്.
യുഡിഎഫില്‍ എത്തുമ്പോള്‍ അന്‍വര്‍ കടുത്ത സംയമനം പാലിക്കണം. മുന്നണിയുടെയും പാര്‍ട്ടിയുടെയും നിലപാടുകള്‍ക്ക് വിരുദ്ധമായി സംസാരിക്കരുത്. ഐക്യ ജനാധിപത്യ മുന്നണിയുടെ അടിസ്ഥാന നിലപാടുകളോട് യോജിക്കുന്നവരെ മാത്രമേ ഉള്‍പ്പെടുത്താവൂ. മുന്നണി വിപുലീകരിക്കുമ്പോള്‍ അതിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
















