കൊച്ചി: ഉദയംപേരൂരില്‍ അപകടസ്ഥലത്തുവച്ച് അതു വഴിയെത്തിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ രക്ഷാ പ്രവര്‍ത്തനം നടത്തിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊല്ലം സ്വദേശി ലിനു മരിച്ചു.
ഞായറാഴ്ചയാണ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ലിനുവിന് ഗുരുതര പരിക്കേല്‍ക്കുന്നത്. സംഭവസ്ഥലത്തെത്തിയ മൂന്നു ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബ്‌ളേഡ് ഉപയോഗിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയശേഷം യുവാവിനെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എങ്കിലും ഇന്ന് ഉച്ചയോടെ മരിച്ചു. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട് .
















