വാഷിങ്ടണ്‍: യുകെയ്‌ക്കു പിന്നാലെ യുഎസിലും കാനഡയിലും സൂപ്പര്‍ ഫ്‌ളൂ പടര്‍ന്നു പിടിക്കുന്നു. ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച വിഭാഗമാണ് രോഗബാധയ്‌ക്കു പിന്നിലുള്ളത്.
ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് രോഗം കടക്കവേയാണ് സൂപ്പര്‍ ഫ്‌ളൂ ഭീതി പടര്‍ത്തുന്നത്.
പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. ലോകാരോഗ്യ സംഘടന ഇതിനെ വൈറസ് മൂലമുണ്ടാകുന്ന ശ്വസന അണുബാധയായാണ് വിശേഷിപ്പിക്കുന്നത്. ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പതിപ്പിന്റെ സബ്‌ക്ലേഡ് കെ വിഭാഗമാണ് രോഗബാധയ്‌ക്കു കാരണം. ഈ വര്‍ഷം ആദ്യമായാണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈകാതെ യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കും പടര്‍ന്നു.
















