മരിച്ചു പോയ നമ്മുടെ വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് പലപ്പോഴും സാധാരണമായൊരു കാരണമാണ്. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം ഇതിന് ചില നിയമങ്ങളുണ്ട്. ഇത് ശുഭകരമാണെന്ന് വിശ്വസിക്കുന്നതിനൊപ്പം വാസ്തുപ്രകാരമല്ലെങ്കിൽ നിർഭാഗ്യകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് വിശ്വാസം.
വാസ്തു ശാസ്ത്ര പ്രകാരം, മരിച്ച വ്യക്തിയുടെ ഛായാചിത്രം വീടിന്റെ മധ്യത്തിൽ സ്ഥാപിക്കാൻ പാടില്ല. മാത്രമല്ല ചിത്രം പടികൾക്കടിയിലോ സ്റ്റോർ റൂമിലോ പോലും സൂക്ഷിക്കരുത്. ഇവിടങ്ങളിൽ പൂർവ്വികരുടെ ഛായാചിത്രം സ്ഥാപിച്ചാൽ ചിലപ്പോൾ കുടുംബാംഗങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരാം.
ചിലർ പൂജാമുറിയിൽ പൂർവ്വികരുടെ ചിത്രങ്ങൾ സൂക്ഷിക്കാറുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ഇത് വളരെ അശുഭകരമായ കാര്യമായി കണക്കാക്കപ്പെടുന്നു. പൂർവ്വികരുടെ ചിത്രങ്ങൾ ഒരിക്കലും വീടിന്റെ പൂജാമുറിയിൽ സൂക്ഷിക്കാൻ പാടില്ല. ഇതിന് ചില ചിട്ടവട്ടങ്ങളുണ്ട് അത് പാലിക്കുക വേണം.
പലരും അവരുടെ പൂർവ്വികരുടെ ചിത്രങ്ങൾ വീടുകളുടെ ചുമരുകളിൽ തൂക്കിയിടുന്നു. വാസ്തു അനുസരിച്ച്, മരിച്ച വ്യക്തിയുടെ ഫോട്ടോ എല്ലായ്‌പ്പോഴും വീടിന്റെ തെക്ക് ദിശയിൽ സ്ഥാപിക്കണം. പൂർവ്വികരുടെയെങ്കിൽ ഫോട്ടോ വടക്ക് ദിശയിൽ സ്ഥാപിക്കാം. ഫോട്ടോ ഈ ദിശയിലേക്ക് ഇട്ടാലും.. അവരുടെ മുഖം തെക്കോട്ട് അഭിമുഖീകരിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ചെയ്യണം.
മരിച്ചയാളുടെ ഫോട്ടോ ഒരിക്കലും കിടപ്പുമുറിയിൽ സൂക്ഷിക്കാന് പാടില്ല. കിടപ്പുമുറിയിൽ ഒരു പൂർവ്വിക ഫോട്ടോ സൂക്ഷിക്കുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. പൂർവ്വികരുടെ ഫോട്ടോ കിടപ്പുമുറിയിലോ അടുക്കളയിലോ ബാത്ത്റൂമിനടുത്തുള്ള ചുമരിനടുത്തോ സൂക്ഷിക്കരുത്.ഫോട്ടോയിൽ വിളക്ക് കൊളുത്തുകയോ മാല ചാര്‍ത്തുകയോ ചെയ്യേണ്ടതില്ല. ഇവയെല്ലാം ആരാധനയുടെ ഭാഗങ്ങളാണ്. മരണപ്പെട്ടവരെ സ്മരിക്കാനാണ് നമ്മൾ ഫോട്ടോ സൂക്ഷിക്കുന്നത്.















