കുടുംബ പരദേവത അഥവാ കുലദൈവം പാരമ്പര്യമനുസരിച്ചാണ് വരുന്നത്. അച്ഛൻ വഴി പാരമ്പര്യമുള്ളവർ അങ്ങനെയും അമ്മ വഴി പാരമ്പര്യമുള്ളവർ ആ രീതിയിലും ആണ് പരദേവതയെ ആചരിക്കേണ്ടത്. ധർമ്മദൈവം അഥവാ പരദേവത പ്രസാദിച്ചില്ലെങ്കിൽ ഒരു ദൈവവും അനുഗ്രഹിക്കുന്നതല്ല.
പലരും ചോദിക്കാറുണ്ട്. പരദേവതാപൂജ ചെയ്തില്ലെങ്കില്‍ എന്താണ് കുഴപ്പമെന്ന്. തീര്‍ച്ചയായും അതിന് അതിന്‍റേതായ ദോഷദുരിതങ്ങളുണ്ട്. പരദേവതാപൂജ യഥാവിധി ചെയ്തില്ലെങ്കില്‍ കുടുംബങ്ങളില്‍ ദുര്‍മരണങ്ങളും, രോഗദുരിതങ്ങളും, ദാമ്പത്യപ്രശ്നങ്ങളും, ഐശ്വര്യാപചയവും, സാമ്പത്തിക പരാധീനതകളും ഉറപ്പായും അനുഭവിക്കേണ്ടി വരും.
വിവാഹം നടക്കാനും നല്ല ദാമ്പത്യ ജീവിതത്തിനും സന്താനഭാഗ്യത്തിനു എല്ലാം പരദേവതയുടെ അനുഗ്രഹം നിശ്ചയമായും ആവശ്യമാണ്. പരദേവതയെ കൃത്യമായി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ശൈവ-വൈഷ്ണവ-ശാക്തേയ സങ്കൽപ്പത്തിൽ പരദേവതയെ ആവാഹിച്ച് ത്രികാലപൂജ നിവേദ്യ സഹിതം നടത്തുകയാണ് വേണ്ടത്. വീട്ടിൽ വെച്ച് കുടുംബാംഗങ്ങളു ടെ എല്ലാം സാന്നിധ്യത്തിൽ വേണം ഇത് ചെയ്യാൻ.
വർഷത്തിലൊരിക്കലെങ്കിലും പരദേവതയെ കണ്ട് തൊഴുത് യഥാശക്തി വഴിപാടുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം സന്തതിപരമ്പരകളെ തന്നെ അത് ബാധിക്കും. ചെടിയുടെ തായ്‌വേര് പോലെയാണ് പരദേവത. തായ്‌വേര് അറ്റാൽ ചെടി ഉണങ്ങി പോകുന്നതുപോലെ പരദേവതാ ബന്ധം മുറിഞ്ഞാൽ ആ കുടുംബത്തിന് ദോഷമാണ് ഭവിക്കുക. രദേവത പെറ്റമ്മയെ പോലെയാണ്. പരദേവതയ്‌ക്ക് പകരം ആവില്ല മറ്റൊരു ദേവതയും. അതിനാൽ അത് മനസ്സിലാക്കി വർഷം തോറും നിവേദ്യം സഹിതം വഴിപാടുകൾ നടത്തുക.















