തിരുവനന്തപുരം: മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറയുകയും ലീഗ് പത്രത്തില്‍ മുഖപ്രസംഗമായി അച്ചടിച്ചുവരികയും ചെയ്ത വെള്ളാപ്പള്ളിക്ക് എതിരായ രൂക്ഷവിമര്‍ശനം സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിലും ഉയര്‍ന്നു. ഇതോടെ കടുത്ത ഇസ്ലമിസ്റ്റുകള്‍ തന്നെയാണ് സിപിഎം ജില്ലാകമ്മിറ്റികളെയും നിയന്ത്രിക്കുന്നതെന്ന് സംശയം ഉയരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് വെള്ളാപ്പള്ളിയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്.
അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റി വേദിയിൽ എത്തിയത് തെറ്റാണെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. തദ്ദേശ തെരഞ്ഞടുപ്പിൽ മുസ്‌ലിം ന്യൂനപക്ഷ വോട്ട് ചോരാൻ പ്രധാന കാരണം നേതാക്കളുടെ വെള്ളാപ്പള്ളി സ്‌നേഹമെന്ന് വരെ വിമർശനം ഉയര്‍ന്നപ്പോള്‍ മുസ്ലിംലീഗ് നേതാവിന്റെ ചിന്തകളും സിപിഎം അണികളുടെ ചിന്തയും ഒരു പോലെ പ്രവര്‍ത്തിക്കുന്നുവെന്ന ഞെട്ടലാണ് ഉയരുന്നത്.
മുസ്ലിം സമുദായത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ ശബ്ദിച്ചുതുടങ്ങിയതോടെയാണ് സിപിഎം അണികളിലെ ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാര്‍ക്കും വെള്ളാപ്പള്ളി തൊട്ടുകൂടാത്തവനായി മാറിയിരിക്കുന്നത്.
















