തിരുവനന്തപുരം : സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളിലൊരാളെ പൊലീസുകാരനാണെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 65000 രൂപ പിഴയും ശിക്ഷ.
തിരുവനന്തപുരം മടത്തുവിള വിഷ്ണു (35)വിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2022 നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികള്‍ അഭയകേന്ദ്രത്തില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇറങ്ങി മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ വിഷ്ണു അവരെ കണാനിടയാവുകയും താന്‍ പൊലീസുകാരനാണെന്നു പറഞ്ഞ് കാര്യങ്ങള്‍ ആരായുകയുമായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ഇവരെ സ്‌കൂട്ടറില്‍ കയറ്റി സമീപത്തെ ലോഡ്ജിലെത്തിക്കുകയും ഒരാളെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഹോം അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് പെണ്‍കുട്ടികളുടെ മൊഴി എടുത്തപ്പോഴാണ് പീഡിപ്പിച്ച കാര്യം അറിയുന്നത്.
പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി.
















