Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിനും കൂട്ടരും എതിര്‍ത്തിട്ട് എന്തായി? എസ് ഐ ആര്‍ ആദ്യഘട്ടം തീര്‍ന്നു;കയ്യടിക്കണം ഈ അര്‍ച്ചന പട് നായിക്കിന്; 97 ലക്ഷം വോട്ടര്‍മാരെ നീക്കി

എസ് ഐആര്‍ നടപ്പാക്കുന്നതിനെതിരെ മുഖ്യമന്ത്രി സ്റ്റാലിനും ഡിഎംകെയും അവരുടെ സഖ്യകക്ഷികളായ മറ്റ് പാര്‍ട്ടികളും എന്തെല്ലാം എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടും അതിനെയെല്ലാം അതിജീവിച്ച് എസ് ഐ ആറിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 08:26 pm IST
in India

ചെന്നൈ: എസ് ഐആര്‍ നടപ്പാക്കുന്നതിനെതിരെ മുഖ്യമന്ത്രി സ്റ്റാലിനും ഡിഎംകെയും അവരുടെ സഖ്യകക്ഷികളായ മറ്റ് പാര്‍ട്ടികളും എന്തെല്ലാം എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടും അതിനെയെല്ലാം അതിജീവിച്ച് എസ് ഐ ആറിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് കയ്യടിക്കേണ്ടത് അക്ഷീണം പ്രതികൂലകാലാവസ്ഥയെ താണ്ടിയ തമിഴ്നാട്ടിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അര്‍ച്ചന പട്നായികിനാണ്.

ബിഎല്‍ഒ മാരെ പീഢിപ്പിച്ച് പിന്തിരിപ്പിക്കാന്‍ നോക്കുന്നതുള്‍പ്പെടെ ഡിഎംകെ പാര്‍ട്ടിയുടെ കുതന്ത്രങ്ങളെ തൃണവല്‍ഗണിച്ച് ഈ ഐഎഎസ് ഉദ്യോഗസ്ഥ അവരുടെ കര്‍ത്തവ്യവുമായി മുന്നോട്ട് കുതിക്കുകയായിരുന്നു. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 75000 ഉദ്യോഗസ്ഥരെയാണ് എസ് ഐ ആര്‍ നടത്താന്‍ തമിഴ്നാട്ടില്‍ നിയോഗിച്ചത്. തമിഴ്നാട്ടിലെ 2008 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് മിടുക്കിയായ അര്‍ച്ചന പട്നായിക്.അതോടെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെടുമോ എന്ന് ഭയന്ന് അവസാന ഘട്ടത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സഹകരിച്ചു.

തമിഴ്നാട്ടിലെ വോട്ടര്‍പട്ടികയില്‍ നിന്നും 97.43 ലക്ഷം വോട്ടര്‍മാരെയാണ് എസ് ഐ ആറിലൂടെ (വോട്ടര്‍പട്ടികയുടെ തീവ്ര പരിശോധന) നീക്കം ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മരിച്ചവരെയും ഇരട്ടവോട്ടുള്ളവരെയും മറ്റിടങ്ങളിലേക്ക് സ്ഥലം മാറിപ്പോയവരെയുമാണ് നീക്കം ചെയ്തത്.

മരിച്ചുപോയ 26.94 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്തെന്ന് അര്‍ച്ചന പട്നായിക് പറഞ്ഞു. മറ്റ് സ്ഥലങ്ങളിലേക്ക് മാറിപ്പോയവരാണ് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടവരില്‍ അധികവും. 66.44 ലക്ഷം വോട്ടര്‍മാരെയാണ് ഇപ്രകാരം നീക്കം ചെയ്തത്. നഗരങ്ങളിലുള്ളവര്‍ പലപ്പോഴും വന്നും പോയും ഇരിക്കുന്നവരായതിനാല്‍ ഇവരെ തിട്ടപ്പെടുത്താനാണ് കൂടുതല്‍ ബുദ്ധിമുട്ടിയതെന്ന് അര്‍ച്ചന പട്നായിക് പറയുന്നു. ഇരട്ടവോട്ടുള്ള 3.94 ലക്ഷം പേരെയും നീക്കി. ആകെ നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരില്‍ 31 ശതമാനം പേരും ചെന്നൈ, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, കാ‌ഞ്ചീപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഏകദേശം 5.19 ലക്ഷം പേര്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആവശ്യപ്പെട്ട് ഫോം 6 അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കരട് വോട്ടര്‍പട്ടികയില്‍ 6.41 കോടിയ്‌ക്ക് പകരം 5.43 കോടി വോട്ടര്‍മാരാണ് ഉള്ളത്. ജനവരി 18വരെ വ്യക്തികള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാം.

നഗരപ്രദേശങ്ങളിലെ നിയോജകമണ്ഡലങ്ങളിലാണ് കൂടുതല്‍ പേരെ നീക്കം ചെയ്യേണ്ടിവന്നിരിക്കുന്നത്. ചെന്നൈ നഗരത്തില്‍ മാത്രം ഏകദേശം 14.25 ലക്ഷം വോട്ടര്‍മാരെ നീക്കി. ഇവരില്‍ മരിച്ചവരും ഇരട്ടവോട്ടുള്ളവരെയുമാണ് പട്ടികയില്‍ നിന്നും നീക്കിയത്.

ചെങ്കല്‍പേട്ടില്‍ നിന്നും ഏഴ് ലക്ഷം വോട്ടര്‍മാരെയും തിരുവള്ളൂരില്‍ നിന്നും ആറ് ലക്ഷം വോട്ടര്‍മാരെയും മാറ്റി. കോയമ്പത്തൂര്‍, മധുരൈ, ട്രിച്ചി എന്നിവിടങ്ങളില്‍ നിന്നും വോട്ടര്‍മാരെ നീക്കം ചെയ്തിട്ടുണ്ട്. അതേ സമയം ഗ്രാമപ്രദേശങ്ങളില്‍ നിന്നും വളരെ കുറവ് വോട്ടര്‍മാരെ മാത്രമേ തീവ്ര പുനപരിശോധനയില്‍ നീക്കേണ്ടി വന്നിട്ടുള്ളൂ.

നവമ്പര്‍ നാലിനാണ് വോട്ടര്‍പട്ടികയുടെ തീവ്ര പുനപരിശോധന ആരംഭിച്ചത്. ഡിഎംകെയും അവരുടെ സഖ്യകക്ഷികളും ഇതിനെതിരെ വലിയ കോലാഹലം ഉയര്‍ത്തിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുകയായിരുന്നു. ഡിസംബര്‍ 14 ആയിരുന്നു ഫോം നല്കുന്നതിനുള്ള അവസാന തീയതി. ഡിസംബര്‍ 11ന് തന്നെ നല്‍കിയ മുഴുവന്‍ ഫോമുകളും തിരിച്ചുകിട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബിഎല്‍ഒ) അതീവമാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എങ്കിലും എല്ലാ പ്രതികൂലകാലാവസ്ഥയേയും അതിജീവിച്ച് തീരുമാനത്തിന്റെ ഒരു ഘട്ടം താണ്ടിയിരിക്കുകയാണ്.

 

Tags: SirTamil NaduSpecial Intensive RevisionArchana PatnaikChief Electoral Officer Tamil NaduArchana Patnaik IAS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

India

ഇലക്ടറല്‍ റോളില്‍ അയോഗ്യരായ ആരുമില്ലെന്ന് ഉറപ്പാക്കാന്‍ എസ്‌ഐആറിലൂടെ സാധിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

India

തമിഴ്‌നാട്ടില്‍ 4400 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു

Kerala

കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് 9 ലക്ഷം പേർ പുറത്ത്, എസ്ഐആർ അന്തിമ വോട്ടർ പട്ടിക; പേരുണ്ടോ എന്ന് പരിശോധിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.