തിരുവനന്തപുരം: നഗരസഭയിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും മത്സരിക്കും. സിപിഎം സ്ഥാനാര്‍ഥിയായി പുന്നക്കാമുഗള്‍ കൗണ്‍സിലര്‍ ആര്‍.പി. ശിവജി മത്സരിക്കും . മത്സരിക്കാതെ മാറി നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫും മത്സരിക്കുമെന്ന് അറിയിച്ചു. സ്ഥാനാര്‍ഥിയെ 24 ന് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ തീരുമാനിക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.
നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേക്കെത്തുന്നത്.
ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് ഉണ്ടെങ്കിലും കാര്യമാക്കുന്നില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. 26നാണ് മേയര്‍ തെരഞ്ഞെടുപ്പ്.
രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് നടക്കും.
















